കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഫംഗൽ ന്യൂമോണിയ ബാധിച്ചത് ആരോഗ്യസ്ഥിതി വഷളാക്കുകയായിരുന്നു. ഇടതുമുന്നണിയിൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) വിഭാഗം ചെയർമാൻ ആയിരുന്നു.
രണ്ടു തവണയാണ് സ്കറിയ തോമസ് ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ചത്. 1977, 1980 എന്നിങ്ങനെ ആയിരുന്നു ആ കാലഘട്ടം. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. ക്നാനായ സഭാ അസോസിയേഷൻ ട്രസ്റ്റി ആയിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആണ്.
കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
അതേസമയം, കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
രണ്ടു തവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.