കാലടിയിൽ CPM മുൾമുനയിൽ; ജനറൽ ബോഡി ബഹിഷ്കരിച്ച് പകുതിയിലേറെ പാർട്ടി അംഗങ്ങൾ; പ്രചരണം തുടങ്ങി കേരള കോൺഗ്രസ് സ്ഥാനാർഥി

പാർട്ടി നേതാക്കൾ പണം വാങ്ങി സീറ്റ് ജോസ‌് വിഭാഗത്തിന്  വിൽക്കുകയായിരുന്നു എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

News18 Malayalam | news18
Updated: November 14, 2020, 10:46 PM IST
കാലടിയിൽ CPM മുൾമുനയിൽ; ജനറൽ ബോഡി ബഹിഷ്കരിച്ച് പകുതിയിലേറെ പാർട്ടി അംഗങ്ങൾ;   പ്രചരണം തുടങ്ങി കേരള കോൺഗ്രസ് സ്ഥാനാർഥി
kalady seat
  • News18
  • Last Updated: November 14, 2020, 10:46 PM IST
  • Share this:
തിരുവനന്തപുരം: കാലടിയിൽ സ്ഥാനാർഥിയെ പിൻവലിച്ച് സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ നടപടിക്കെതിരെ സി പി എമ്മിലെ പ്രതിഷേധം അവസാനിക്കുന്നില്ല. പ്രവർത്തകരെ കൂടെ നിർത്താൻ സി പി എം നേതൃത്വം വിളിച്ച പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡി പകുതിയിലേറെ പേരും ബഹിഷ്കരിച്ചു.

കാലടി വാർഡിലെ സി പി എം അംഗങ്ങളുടെ യോഗമാണ് ഇന്നലെ ചാല ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്നത്. എഴുപതിലേറെ പാർട്ടി അംഗങ്ങൾ പങ്കെടുക്കേണ്ട യോഗത്തിൽ പങ്കെടുത്തത് മുപ്പതിൽ താഴെ പേർ മാത്രം.

You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

സ്ഥാനാർത്ഥിയെ മാറ്റിയത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ആണെന്നും തങ്ങൾക്ക് മറിച്ചൊന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള നിസ്സഹായാവസ്ഥ ജില്ലാ നേതൃത്വം ജനറൽ ബോഡിയെ അറിയിച്ചു. വിജയസാധ്യ ഒട്ടും ഇല്ലാത്ത, പ്രദേശവാസി അല്ലാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ കടുത്ത പ്രതിഷേധം യോഗത്തിൽ ഉയർന്നു.

യുവ നേതാവായ ശ്യാമിനെ പിൻവലിച്ച നടപടി ന്യായീകരിക്കാൻ ആകാത്തതാണെന്നും  അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് സീറ്റ് നിർബന്ധിച്ചു തിരിച്ചു വാങ്ങാൻ കഴിയില്ലെന്നും അവരെ  പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചുവെന്നും നേതാക്കൾ വിശദീകരിച്ചു.മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ മുന്നണി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങാൻ അഭ്യർത്ഥിച്ചാണ് യോഗം പിരിഞ്ഞത്. പക്ഷേ ഭൂരിപക്ഷം പേരും പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് സാധ്യത. ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ച സ്ഥാനാർഥി സതീഷ് വസന്ത് പ്രചരണം തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതു വരെയും സി പി എം പ്രവർത്തകരുടെ സഹകരണം ഉണ്ടായിട്ടില്ല. പാർട്ടി നേതാക്കൾ പണം വാങ്ങി സീറ്റ് ജോസ‌് വിഭാഗത്തിന്  വിൽക്കുകയായിരുന്നു എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
Published by: Joys Joy
First published: November 14, 2020, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading