നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരള കോൺഗ്രസ് ജോസോ ജോസഫോ? വിജയി ആരെന്ന് നാളെ അറിയാം

    കേരള കോൺഗ്രസ് ജോസോ ജോസഫോ? വിജയി ആരെന്ന് നാളെ അറിയാം

    പ്രാഥമികമായ വിധി എതിരായത് ജോസ് വിഭാഗത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

    ജോസ് കെ. മാണി, പി.ജെ ജോസഫ്

    ജോസ് കെ. മാണി, പി.ജെ ജോസഫ്

    • Share this:
    കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മെന്ന പാർട്ടിയുടെ അവകാശം ആർക്കെന്ന് നാളെ അറിയാം.  പാര്‍ട്ടിക്ക് മേലുള്ള അധികാരം പി.ജെ ജോസഫിനോ ജോസ് കെ. മാണിക്കോ എന്നതിൽ ഇടുക്കി മുൻസിഫ് കോടതിയാണ് നാളെ വിധി പറയുന്നത്.

    മാസങ്ങള്‍ നീണ്ട വിസ്താരത്തിനൊടുവിലാണ് കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത്. ജോസ് കെ മാണിയെ ചെയര്‍മാനായി ജോസ് വിഭാഗം തെരഞ്ഞെടുത്തത് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില ഉപയോഗിക്കുന്നതില്‍ ജോസ് വിഭാഗത്തിന് തടസം നേരിട്ടതിനുള്ള കാരണവും ഇതായിരുന്നു.ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് പി.ജെ ജോസഫ് അനുകൂലമായ തീരുമാനമെടുപ്പിക്കാൻ നിർബന്ധിതമാക്കിയതും  ഇടുക്കി കോടതിയുടെ പ്രാഥമിക വിധിയായിരുന്നു. അതുകൊണ്ടു തന്നെ അന്തിമവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.

    വിധി നിയമസഭയില്‍ അടക്കം പാര്‍ട്ടിയിൽ പിളര്‍പ്പുണ്ടാക്കിയേക്കും.  ഭാവിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ വിധി നിര്‍ണായകമാകുമെന്നും ഉറപ്പാണ്.ഈ സാഹചര്യത്തിൽ ഏറെ ആശങ്കയോടെയാണ് ഇരു വിഭാഗവും നാളത്തെ കോടതി നടപടികളെ കാണുന്നത്.

    കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ക്ക് നില്‍ക്കാതെ പുതിയ പാര്‍ട്ടി രൂപീകരിക്കുകയെന്ന ഗതികേടാകും വിധി പ്രതികൂലമാകുവര്‍ക്ക് മുന്നിലുള്ള പോംവഴി. പ്രാഥമികമായ വിധി എതിരായത് ജോസ് വിഭാഗത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

    Also Read തോൽവിയുടെ ഉത്തരവാദിത്വം കേരള കോൺഗ്രസിന്; പതാക കത്തിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്

    First published:
    )}