നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര ഈ മാസം 24 മുതല്‍

  ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര ഈ മാസം 24 മുതല്‍

  മാണിക്ക് പിന്നാലെ ജോസ് കെ മാണി നായകനാകുന്നു എന്നതും പ്രത്യേകതയാണ്

  ജോസ് കെ മാണി

  ജോസ് കെ മാണി

  • News18
  • Last Updated :
  • Share this:
   കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് എം സംഘടിപ്പിക്കുന്ന കേരള യാത്ര ഈ മാസം 24 ന് ആരംഭിക്കും. ജോസ് കെ മാണി നായകനാകുന്ന യാത്ര ഈ മാസം 24 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് തിരുവനന്തപുരത്താണ് അവസാനിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ യാത്രയും ഇത് തന്നെയാകും.

   തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റ് കൂടി ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കെഎം മാണി നയിച്ച കേരള യാത്രകള്‍ കേരള കോണ്‍ഗ്രസ് എം നേരത്തെയും നടത്തിയിട്ടുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഒരു യാത്ര ആദ്യമാണ്. മാണിക്ക് പിന്നാലെ ജോസ് കെ മാണി നായകനാകുന്നു എന്നതും പ്രത്യേകതയാണ്.

   Also Read: പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടി; ബംഗാളില്‍ അമിത് ഷാ നയിക്കുന്ന റാലി ഇന്ന്

   കര്‍ഷക രക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവയ്ക്കുന്നത്. 24ന് കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഫെബ്രുവരി 15 ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

   കല്‍ക്കട്ടയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ 23 ഓളം പാര്‍ട്ടികള്‍ പങ്കെടുക്കുകയുണ്ടായെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പങ്കാണുള്ളതെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.   Also Read: ഈ മരണത്തെക്കുറിച്ച് എല്ലാവരും മൗനമാകുന്നത് എന്തുകൊണ്ട്?

   കോട്ടയത്തും ഇടുക്കിയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന പാര്‍ട്ടി എന്ന ലേബല്‍ മാറ്റി സംസ്ഥാന പാര്‍ട്ടി ആവുകയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വെച്ചു മാറുമെന്ന അഭ്യൂഹങ്ങളും ജോസ് കെ മാണി തള്ളിക്കളയുന്നു. കേരള യാത്ര പൂര്‍ത്തിയാക്കുന്നതിനു പിന്നാലെയാകും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക.

   First published: