• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Congress M-ന് എട്ട് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം; ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്റ്റീഫൻ ജോർജ്ജ്

Kerala Congress M-ന് എട്ട് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം; ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്റ്റീഫൻ ജോർജ്ജ്

കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ ല​ഭി​ച്ച വി​വി​ധ കോ​ർ​പ​റേ​ഷ​നുകളിലേക്ക് ചെ​യ​ർ​മാ​ൻ​മാ​രെ നി​ശ്ച​യി​ച്ചു. എ​ട്ട്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളാ​ണ്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ ല​ഭി​ച്ച​ത്.

സ്റ്റീഫൻ ജോർജ്

സ്റ്റീഫൻ ജോർജ്

 • Last Updated :
 • Share this:
  കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ൻ (Kerala State Minorities Development Finance Corporation) സ്ഥാ​നം മുൻ എം എൽ എ സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്​. കേ​ര​ള കോ​ൺ​ഗ്ര​സ് ​(എം) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ഐഎ​ൻ​എ​ല്ലി​നാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ സ്ഥാ​നം. ഇ​ത​ട​ക്കം കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ ല​ഭി​ച്ച വി​വി​ധ കോ​ർ​പ​റേ​ഷ​നുകളിലേക്ക് ചെ​യ​ർ​മാ​ൻ​മാ​രെ നി​ശ്ച​യി​ച്ചു. എ​ട്ട്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളാ​ണ്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ ല​ഭി​ച്ച​ത്.

  മ​റ്റ്​ കോ​ര്‍പ​റേ​ഷ​നു​ക​ളു​ടെ ചെ​യ​ര്‍മാ​ന്‍മാ​ര്‍: അ​ല​ക്‌​സ് കോ​ഴി​മ​ല (ട്രാ​ക്കോ കേ​ബി​ള്‍ ക​മ്പ​നി, എ​റ​ണാ​കു​ളം), കെ ജെ ദേ​വ​സ്യ (കേ​ര​ള സെ​റാ​മി​ക്‌​സ്, കു​ണ്ട​റ), മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (സ്റ്റീ​ല്‍ ഇ​ന്‍ഡ​സ്ട്രീ​സ്, തൃ​ശൂ​ര്‍), ജോ​ര്‍ജു​കു​ട്ടി ആ​ഗ​സ്തി (കി​ന്‍ഫ്ര ഫി​ലിം വി​ഡി​യോ പാ​ര്‍ക്ക്, തി​രു​വ​ന​ന്ത​പു​രം), ജോ​സ് ടോം (​അ​ഗ്രോ ഫ്രൂ​ട്ട് ​പ്രോ​സ​സി​ങ് കോ​ര്‍പ​റേ​ഷ​ന്‍, മൂ​വാ​റ്റു​പു​ഴ), കെ വി‌ സ​ദാ​ന​ന്ദ​ന്‍ (കോ​ര്‍പ​റേ​റ്റി​വ് സ്പി​ന്നി​ങ് മി​ല്‍, തൃ​ശൂ​ര്‍), ബാ​ബു ജോ​സ​ഫ് (ട്രാ​വ​ന്‍കൂ​ര്‍ സി​മ​ന്‍റ്​​സ്, കോ​ട്ട​യം)

  നടിയെ ആക്രമിച്ച കേസ്: ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും

  നടിയെ ആക്രമിച്ച കേസിൽ (Actress Attack case) നടൻ ദിലീപും (Dileep)പൾസർ സുനിയുമടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയെയും സമീപിച്ചിട്ടുണ്ട്.

  നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്‍റെ കൈവശം ഉണ്ടെന്നും തെളിവായി സംഭാഷണങ്ങളുണ്ടെന്നുമായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണം. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍, നടൻ ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തിയത്.

  ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണ ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. ഇതിനായി കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. സിജെഎം കോടതി നിര്‍ദേശിക്കുന്ന കീഴ്ക്കോടതി രഹസ്യമൊഴി രേഖപ്പെടുത്തും.

  Also Read- Bharatmala | തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു

  അതേസമയം ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പൾസർ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്‍റെ തിരക്കിട്ട നീക്കം.

  നേരത്തെ, നടിയെ അക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളുപ്പടത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് 20 ന് സമർപിക്കണമെന്നു വിചാരണ കോടതി നിർദേശിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ സമർപിച്ചതിനെ തുടർന്നാണിത്. വിചാരണ നിർത്തിവെക്കണമെന്ന പ്രേസിക്യൂഷന്റെ ഹർജി 20 ന് പരിഗണിക്കും.
  Published by:Rajesh V
  First published: