• HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 2 LDF അംഗങ്ങള്‍ പിന്തുണച്ചു; കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

UDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 2 LDF അംഗങ്ങള്‍ പിന്തുണച്ചു; കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി രണ്ട് എല്‍ഡിഎഫ് സ്വതന്ത്രർ വോട്ട് ചെയ്തോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

  • Share this:
    കോട്ടയം: ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ (Bharananganam Grama Panchayat) കേരള കോൺഗ്രസ് എമ്മിന് (Kerala Congress M) തിരിച്ചടി. വൈസ് പ്രസിഡന്റിന് എതിരായി യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കേരള കോൺഗ്രസ് എം പ്രതിനിധി ജോസുകുട്ടി അമ്പലമുറ്റത്തിനെയാണ് യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി രണ്ട് എല്‍ഡിഎഫ് സ്വതന്ത്രർ വോട്ട് ചെയ്തോടെയാണ് അവിശ്വാസ പ്രമേയം പാസായത്. എല്‍ഡിഎഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എൽസമ്മ എന്നീ അംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്.

    വികസന പ്രവർത്തനങ്ങളെ എല്ലാം കേരളാ കോൺഗ്രസ് അട്ടിമറിക്കുന്നു എന്ന് എല്‍ഡിഎഫ് സ്വാതന്ത്രർ പ്രിതികരിച്ചു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗം വിട്ടുനിന്നു. അതിനിടെ, മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ട്ടമായി. ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. മുസ്ലീം ലീഗ് സ്വതന്ത്ര നജുമുന്നിസ ഇടത് മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.

    കണ്ണൂർ വി സി പുനർനിയമനം: ഗവർണർക്കും സർക്കാരിനും സുപ്രീം കോടതി നോട്ടീസ്

    കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ ചാൻസലർ കൂടിയായ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

    ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം പി വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ വാദിച്ചു. പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും അഭിഭാഷകർ ആരോപിച്ചു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്കർഷിച്ചിട്ടില്ല.

    Also Read- Rajyasabha| കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പി. സന്തോഷ് കുമാർ മലയാളത്തിൽ

    വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
    Published by:Rajesh V
    First published: