നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാലടിയിൽ കേരള കോൺഗ്രസ് എം തന്നെ മത്സരിക്കും; സിപിഎമ്മിന് സീറ്റ് തിരികെ നൽകേണ്ടെന്ന് തീരുമാനം

  കാലടിയിൽ കേരള കോൺഗ്രസ് എം തന്നെ മത്സരിക്കും; സിപിഎമ്മിന് സീറ്റ് തിരികെ നൽകേണ്ടെന്ന് തീരുമാനം

  സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയേറ്റ് അംഗവുമായ ശ്യാം മോഹനെയാണ് ഇവിടെ സിപിഎം ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ശ്യാം ഒരു ഗ്രൗണ്ട് പ്രചരണം പൂർത്തിയാക്കുകയും ചെയ്തു.

  kalady seat

  kalady seat

  • Share this:
  തിരുവനന്തപുരം: കാലടി സീറ്റ് തിരിച്ചുനൽകണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിൻറെ അഭ്യർഥന തള്ളി കേരള കോൺഗ്രസ് മാണി വിഭാഗം. കാലടി സീറ്റിൽ സ്ഥാനാർത്ഥിയെ  പ്രഖ്യാപിച്ചാണ് കേരള കോൺഗ്രസിൻറെ മറുപടി.  സതീഷ് ബസന്ത് ഇവിടെ രണ്ടില ചിഹ്നത്തിൽ മത്സരിക്കും.

  സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയേറ്റ്  അംഗവുമായ ശ്യാം മോഹനെയാണ് ഇവിടെ സിപിഎം ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ശ്യാം ഒരു ഗ്രൗണ്ട് പ്രചരണം പൂർത്തിയാക്കുകയും ചെയ്തു.

  ഇതിനിടെയാണ് സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനൽകാൻ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിൻറെ നിർദേശപകാരമായിരുന്നു നടപടി.ഇതിനെതിരെ പ്രാദേശിക സിപിഎം പ്രവർത്തകർ കടുത്ത പ്രതിഷേധം ഉയർത്തി. പാർട്ടിക്ക് വിജയസാധ്യത ഉണ്ടായിരുന്ന സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്നും ശ്യാം തന്നെ മത്സരിക്കണം എന്നുമായിരുന്നു ആവശ്യം.

  ജില്ലയിലെ മുതിർന്ന സിപിഎംനേതാക്കൾ പങ്കെടുത്ത വാർഡ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. തുടർന്നാണ് സീറ്റ് തിരിച്ചു കിട്ടാനുള്ള വഴികൾ നേതൃത്വം അന്വേഷിച്ചത്. ബീമാപള്ളി പോലുള്ള വാർഡുകൾ ജോസ് വിഭാഗത്തിന് വാഗ്ദാനം നൽകി നൽകി. ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കളുമായി ജില്ലാ നേതൃത്വം ചർച്ച നടത്തിയെങ്കിലും സീറ്റ് കൊടുക്കാൻ അവർ തയാറായില്ല.  ഇതോടെ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള  നേതാക്കളുടെ ശ്രമം.  ശനിയാഴ്ച വൈകിട്ട് ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഎം അംഗങ്ങളുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. പ്രവർത്തകരുടെ പ്രതിഷേധം അതിര് കടക്കുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
  Published by:Gowthamy GG
  First published:
  )}