• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മാണിയുടെ കസേര ജോസഫിന് നല്‍കരുത്'; മോന്‍സിന്റെ ആവശ്യം തള്ളി സ്പീക്കര്‍ക്ക് റോഷിയുടെ കത്ത്

പാര്‍ട്ടിവിപ്പ് എന്ന നിലയില്‍ റോഷി അഗസ്റ്റിനാണ് മോന്‍സ് ജോസഫിന്റേതാണ് പുതിയ കത്ത്. നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാണ് റോഷി ആവശ്യപ്പെട്ടിരിക്കുന്നത്.

news18
Updated: May 26, 2019, 9:58 PM IST
'മാണിയുടെ കസേര ജോസഫിന് നല്‍കരുത്'; മോന്‍സിന്റെ ആവശ്യം തള്ളി സ്പീക്കര്‍ക്ക് റോഷിയുടെ കത്ത്
news18
  • News18
  • Last Updated: May 26, 2019, 9:58 PM IST IST
  • Share this:
തിരുവനന്തപുരം: നേതാവിനെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം രൂക്ഷമാകുന്നു. നാളെ നിയമസഭ സമ്മേളിക്കാനിരിക്കെ പി.ജെ ജോസഫിനെ നിയമസഭാകക്ഷി നേതാവാക്കണമെന്നും അതിനെ എതിര്‍ത്തും സ്പീക്കര്‍ക്ക് പാർട്ടി നൽകിയത് രണ്ട് കത്ത്. നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ മോന്‍സ് ജോസഫാണ് ആദ്യം കത്ത് നല്‍കിയത്. എന്നാല്‍ അത് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം മറ്റൊരു കത്ത് കൂടി നല്‍കിയതാണ് തര്‍ക്കം രൂക്ഷമാക്കിയിരിക്കുന്നത്.

പാര്‍ട്ടിവിപ്പ് എന്ന നിലയില്‍ റോഷി അഗസ്റ്റിനാണ് പുതിയ കത്ത് നല്‍കിയത്. നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാണ് റോഷി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല നല്‍കുന്ന പതിവില്ലെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം മാണിയുടെ അഭാവത്തില്‍ ഉപനേതാവായ ജോസഫിന് ചുമതല നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മോന്‍സിന്റെ കത്ത്. ഒരു പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ കത്ത് നല്‍കിയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും.

Also Read 'പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണം'; മോൻ‌സ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി

ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്. ഇക്കാര്യം അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍