നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരള കോൺഗ്രസ് (മാമ)'; ജോസ് കെ മാണിയുടെ പാർട്ടിക്ക് പേര് നിർദേശിച്ച് പിസി ജോർജ്

  'കേരള കോൺഗ്രസ് (മാമ)'; ജോസ് കെ മാണിയുടെ പാർട്ടിക്ക് പേര് നിർദേശിച്ച് പിസി ജോർജ്

  മാമാ എന്നതിന്റെ പൂർണ്ണമായ രൂപം" മാണി മകൻ " എന്നാണെന്നും ജോസ് കെ മാണിക്ക് പറ്റിയ പേര് ഇതാണ് എന്നാണ് ജോർജിന്റെ പരിഹാസം.

  PC George

  PC George

  • News18
  • Last Updated :
  • Share this:
  കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പുകൾ തുടർക്കഥയാകുന്നതിനിടെ ജോസ് കെ മാണിയെ പരിഹസിച്ച് പിസി ജോർജ്.

  പാർട്ടിയുടെ പേരും ചിഹ്നവും തർക്കത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ ജോസ് കെ മാണിക്ക് കേരള കോൺഗ്രസ് (മാമ) എന്ന പേര് സ്വീകരിക്കാമെന്ന് പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  ALSO READ: ആമ്പൽ വസന്തം ആപൽ സൂചനയോ? നദികളുടെ മരണത്തിന്റെ അടയാളമെന്ന് ഗവേഷകർ

  മാമാ എന്നതിന്റെ പൂർണ്ണമായ രൂപം" മാണി മകൻ " എന്നാണെന്നും ജോസ് കെ മാണിക്ക് പറ്റിയ പേര് ഇതാണ് എന്നാണ് ജോർജിന്റെ പരിഹാസം.

  എല്ലാ കേരള കോൺഗ്രസുകളും ഒന്നിക്കണം. ജോണി നെല്ലൂർ ജോസഫ് വിഭാഗവും ആയി ലയിക്കുമെന്ന് ജോർജ് പറഞ്ഞു. കേരളകോൺഗ്രസുകളുടെ ലയനത്തെ സ്വാഗതം ചെയ്യുന്നതായി ജോർജ് വ്യക്തമാക്കി. എല്ലാം കേരളകോൺഗ്രസുകളും ഒരുമിച്ച് ലയിക്കണം എന്നതാണ് തൻറെ നിലപാടെന്നും ജോർജ് കൂട്ടിച്ചേർത്തു.
  First published:
  )}