• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോസഫ് വഴങ്ങുമോ? കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ ഇന്നറിയാം

ജോസഫ് വഴങ്ങുമോ? കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ ഇന്നറിയാം

പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല

kerala congress

kerala congress

  • Last Updated :
  • Share this:
    കോട്ടയം: സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് കോട്ടയത്ത് നടക്കും. സ്ഥാനാര്‍ത്ഥി ആകാനുള്ള പിജെ ജോസഫിന്റെ തീരുമാനം കെഎം മാണി അംഗീകരിക്കാന്‍ ഇടയില്ല. അങ്ങിനെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

    രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്കുശേഷം സ്റ്റിയറിംഗ് കമ്മറ്റിയുമാണ് കേരള കോണ്‍ഗ്രസ് വിളിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് അധികസീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍വാങ്ങിയതോടെ രണ്ടാം സീറ്റ് ആവശ്യം കേരള കോണ്‍ഗ്രസും ഉപേക്ഷിക്കും. ഇതോടെ ഇന്നത്തെ ചര്‍ച്ചയുടെ പ്രധാന അജണ്ട സ്ഥാനാര്‍ഥി നിര്‍ണയം ആകുകയാണ്.

    Also Read: 'ഇനി നമുക്ക് ഉത്തരേന്ത്യയിലെ വ്യാജ ഏറ്റുമുട്ടലിനെകുറിച്ച് സംസാരിക്കാം'; മാവോയിസ്റ്റ് കൊലയ്ക്കെതിരെ ഡോ. ബിജു

    സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പിജെ ജോസഫിന്റെ നിലപാടാണ് മാണിക്ക് മുന്നിലുള്ള വെല്ലുവിളി. ഇത് എങ്ങനെ മറികടക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ജോസഫിന് സീറ്റ് നല്‍കുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയഭാവിക്കുള്ള തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കെ എം മാണി.

    ഈ സാഹചര്യത്തില്‍ ജോസഫിന് സീറ്റ് നല്‍കാതിരിക്കാനാകും മാണിവിഭാഗത്തിന്റെ ശ്രമം. സഭാനേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടി പോകില്ലെന്നാണ് സൂചന. പക്ഷേ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല.

    First published: