• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള കോൺഗ്രസ് തർക്കം: ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയെന്നത് അവിശ്വസനീയമെന്ന് രണ്ട് എംഎൽഎമാർ

കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ഭരണഘടനാ പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് എംഎൽഎമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

news18
Updated: May 29, 2019, 5:39 PM IST
കേരള കോൺഗ്രസ് തർക്കം: ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയെന്നത് അവിശ്വസനീയമെന്ന് രണ്ട് എംഎൽഎമാർ
കേരള കോൺഗ്രസ്
  • News18
  • Last Updated: May 29, 2019, 5:39 PM IST IST
  • Share this:
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി ചെയര്‍മാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തതായി ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത അവിശ്വസനീയമാണെന്ന് എം എല്‍ എ മാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും പത്രസമ്മേളനത്തില്‍ പറഞ്ഞു.

കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ഭരണഘടനാ പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണ്. ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് നടത്തേണ്ടത് പാര്‍ട്ടി സംസ്ഥനകമ്മറ്റിയോഗം ചേര്‍ന്ന് ജനാധിപത്യപരമായ മാര്‍ഗത്തില്‍കൂടിയാണ് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കുമോ? ജോസഫാണ് ചെയർമാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ചെയര്‍മാനെ തെരെഞ്ഞെടുക്കാനുള്ള പരമാധികാരം സംസ്ഥാനകമ്മറ്റിക്ക് മാത്രമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന ആര്‍ട്ടിക്കിള്‍ VI(8) ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്രകാരം സംസ്ഥാന കമ്മറ്റിയോഗം ചേര്‍ന്ന് ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ശരിയല്ലെന്ന് എം എല്‍ എമാരായ റോഷി അഗസ്റ്റിനും പ്രൊഫ. എന്‍ ജയരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍