നേതാക്കളറിയാതെ കേരളാ കോണ്‍ഗ്രസ് എം മുഖപത്രത്തിൽ ഒരു ലേഖനം! 'കെ എം മാണിയെ ചെന്നിത്തലയും പി ജെ ജോസഫും ചതിച്ചു'

പ്രതിച്ഛായയുടെ പുതിയ ലക്കത്തിൽ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാനലേഖനമാണ് വിവാദമാകുന്നത്.

news18
Updated: May 10, 2019, 11:35 AM IST
നേതാക്കളറിയാതെ കേരളാ കോണ്‍ഗ്രസ് എം മുഖപത്രത്തിൽ ഒരു ലേഖനം! 'കെ എം മാണിയെ  ചെന്നിത്തലയും പി ജെ ജോസഫും  ചതിച്ചു'
(പ്രതിച്ഛായ)
  • News18
  • Last Updated: May 10, 2019, 11:35 AM IST
  • Share this:
കോട്ടയം: മുറിവുണങ്ങാത്ത മനസുമാണ് കെ.എം മാണി ലോകത്തു നിന്ന് മടങ്ങിയതെന്നും അദ്ദേഹത്തെ രമേശ് ചെന്നിത്തലയും പി.ജെ ജോസഫും ചതിച്ചെന്നും ആരോപണം. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയിലാണ് ഈ ആരോപണം ഉളളത്. അതിവേഗം അന്വേഷണം നടത്തുമെന്ന രമേശ് ചെന്നിത്തലയുടെ ഉറപ്പിലാണ് ബാർകോഴ കേസിൽ അന്വേഷണം തുടങ്ങിയത്. എന്നാൽ, ചതി നടന്നുവെന്ന് മുഖപത്രത്തിലെ ലേഖനം പറയുന്നു. പ്രതിച്ഛായയുടെ പുതിയ ലക്കത്തിൽ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാനലേഖനമാണ് വിവാദമാകുന്നത്.

മാണിയെ പിന്നിൽ നിന്ന് കുത്തിയവർക്കും ചതിച്ചവർക്കും നേരെ പരോക്ഷമായി വിരൽ ചൂണ്ടുന്നതാണ് ലേഖനം. രാഷ്ട്രീയരംഗത്ത് വളരുന്തോറും മാണിയുടെ എതിർചേരിയിൽ ശത്രുക്കളുടെ എണ്ണം പെരുകുകയായിരുന്നു. തരം കിട്ടിയാൽ മാണിയെ തകർക്കണമെന്ന് ആയിരുന്നു ഇതിൽ പലരുടെയും ഉള്ളിലിരുപ്പ്. സഖ്യങ്ങളിൽ ഏർപെട്ട് സഹകരിച്ച് പ്രവർത്തിക്കുമ്പോഴും മിക്ക നേതാക്കളും അദ്ദേഹത്തെ അസൂയയോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നതെന്നും ലേഖനത്തിൽ പറയുന്നു.

Thrissur Pooram: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുവാനായി പരിശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മാണിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, "കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ" ആണിവർ. മാണിയുടെ ശത്രുക്കൾക്ക് ഒരു സുവർണാവസരം കൈവന്നത് അമ്പതുവർഷം കാത്തിരുന്നിട്ടാണെന്നും അതായിരുന്നു ബാർകോഴ വിവാദമെന്നും ലേഖനത്തിൽ പറയുന്നു. ആ സമയത്ത്, ''ഹാ, ബ്രൂട്ടസേ നീയും'' എന്ന് നിലവിളിക്കാൻ മാത്രമാണ് ഈ രാഷ്ട്രീയ ചക്രവർത്തിക്ക് കഴിഞ്ഞതെന്നും ലേഖനത്തിൽ പറയുന്നു. ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31-ന് അര്‍ധരാത്രി കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു.

ബാർകോഴ വിവാദം വന്നപ്പോൾ വേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പ്രതികരിക്കണമെന്നും മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കണമെന്നുമുള്ള നിര്‍ദേശം കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചു. എന്നാൽ, ''ഔസേപ്പച്ചന്‍ സമ്മതിക്കുമോ'' എന്നായിരുന്നു മാണിക്കു സന്ദേഹം. സാര്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതുമാത്രം സംഭവിച്ചില്ല. അതിന്‍റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

''എന്നെ ജയിലിലടയ്ക്കാനാണാ നീക്കം'' എന്നുപോലും ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചു. ബാര്‍കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.എം. 45-ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്നാണ് ഉറപ്പ് കിട്ടിയത്. മാണി പാതി മനസോടെയാണ് അതിന് സമ്മതിച്ചത്. അതില്‍ ഒരു ചതി ഒളിഞ്ഞിരുന്നോ എന്ന് അറിയില്ലെന്നും ലേഖനത്തിൽ പറയുന്നു.

First published: May 10, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading