'ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗം'; ജോസഫിനെതിരെ കേരള കോൺഗ്രസ് മുഖപത്രം

അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുന്‍പല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ല.

news18-malayalam
Updated: September 6, 2019, 10:16 AM IST
'ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗം'; ജോസഫിനെതിരെ കേരള കോൺഗ്രസ് മുഖപത്രം
അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുന്‍പല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ല.
  • Share this:
 

കോട്ടയം: പാർട്ടി സ്ഥാനാർഥിക്ക് 'രണ്ടില' ചിഹ്നം നിഷേധിക്കപ്പെട്ടതിനുപിന്നാലെ  പി ജെ ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം മുഖപത്രം. 'ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം'- എന്നാണ് വിമർശനം. കേരള കോൺഗ്രസ് എം മുഖപത്രമായ പ്രതിഛായയിലാണ് ജോസഫിനെ വിമർസിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി സ്വീകരിച്ച നിലപാടുകളെ ലേഖനത്തിൽ പ്രശംസിക്കുന്നുണ്ട്. തന്റെ കുടുംബത്തിൽ നിന്നും ആരെയും സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന ഒരു നിർദ്ദേശം മാത്രമെ  ജോസ് കെ. മാണി മുന്നോട്ടു വച്ചുള്ളൂ. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചുമാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും ലേഖനത്തിൽ പറയുന്നു.

സ്ഥാനാർഥി ജോസ് ടോം പറഞ്ഞതുപോലെ കെ.എം മാണിയാണ് കേരള കോൺഗ്രസിന്റെ ചിഹ്നം. അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുന്‍പല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ല. പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ന്നെന്നും മുഖപ്രംസംഗത്തിൽ പറയുന്നു.

Also Read  ജോസഫിന് വിജയം: പാലായിൽ യുഡിഎഫിന് രണ്ടില ചിഹ്നം ഇല്ല

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading