• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

രാജ്യസഭയിലെത്തിയവര്‍ വാഴാതെ കേരള കോണ്‍ഗ്രസ്; ജോസ് കെ. മാണി ചരിത്രം ആവര്‍ത്തിക്കുമോ?


Updated: June 9, 2018, 7:40 PM IST
രാജ്യസഭയിലെത്തിയവര്‍ വാഴാതെ കേരള കോണ്‍ഗ്രസ്; ജോസ് കെ. മാണി ചരിത്രം ആവര്‍ത്തിക്കുമോ?

Updated: June 9, 2018, 7:40 PM IST
#അനീഷ് അനിരുദ്ധന്‍

തിരുവനന്തപുരം: രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ പിന്നീട് രാഷ്ട്രീയത്തില്‍ വാഴാത്ത കേരള കോണ്‍ഗ്രസിലെ ചരിത്രം ജോസ് കെ. മാണിയും ആവര്‍ത്തിക്കുമോ എന്ന ആശങ്ക പങ്കുവച്ച് മുതര്‍ന്ന നേതാക്കള്‍. പാര്‍ട്ടി ടിക്കറ്റില്‍ ഇതുവരെ രാജ്യസഭയില്‍ എത്തിയവരൊന്നും പിന്നീട് രാഷ്ട്രീയത്തില്‍ ഒന്നും ആയില്ലെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രം.

രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭ സീറ്റില്‍ പാര്‍ട്ടി ലീഡര്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണി മത്സരിക്കുന്ന സാഹചര്യത്തിലാണ് ചരിത്രം ചികഞ്ഞ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. രാജ്യസഭയിലെത്തിയവരെ പോലെ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച പല നേതാക്കളും ഇന്ന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു പുറത്താണ്.

തോമസ് കുതിരവട്ടം(1985), ജോയ് നടുക്കര(1995), വക്കച്ചന്‍ മറ്റത്തില്‍(1998) ജോയ് എബ്രഹാം(2012) എന്നിവരാണ് രാജ്യസഭയിലെത്തിയ കേരള കോണ്‍ഗ്രസുകാര്‍. ഇതില്‍ ജോയ് എബ്രഹാമിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. മറ്റു രണ്ടു പേരും രാജ്യസഭയിലേക്കു പോയതിനു പിന്നാലെ സജീവരാഷ്ട്രീയത്തില്‍ നിന്നും പുറത്താകുകയോ തഴയപ്പെടുകയോ ചെയ്തു. മുവാറ്റുപുഴയില്‍ നിന്ന് ലോക്‌സഭയിലെത്തിയ ജോര്‍ജ് ജോസഫ് മുണ്ടയ്ക്കലും മുകുന്ദപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ മോഹന്‍ദാസും ഇപ്പോള്‍ രാഷ്ട്രീയത്തിലില്ല.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ. മാണി കോട്ടയത്തു നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തില്ലെന്ന തിരിച്ചറിവിലാണ് കെ.എം മാണി രാജ്യസഭ സീറ്റിനു വേണ്ടി കോണ്‍ഗ്രസുമായി വിലപേശല്‍ നടത്തിയത്. സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തായാറായതോടെ ഇനി ആറു വര്‍ഷം രാജ്യസാഭാംഗമായി ജോസ് കെ. മാണിക്ക് തുടരാം.

കോട്ടയത്തും ഇടുക്കിയിലും 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാമെന്ന ഉറപ്പ് യു.ഡി.എഫ് നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരുമെന്ന് ഉറപ്പുള്ളതിനാല്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ഇനി പാര്‍ലമെന്റിലെത്താനുള്ള സാധ്യതയും വിരളമാണ്.

ഏതായാലും ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ 2024 വരെ കേരള കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാം. അതേസമയം രാജ്യസഭയില്‍ പോയവരാരും പിന്നീട് രാഷ്ട്രീയത്തില്‍ വാണിട്ടില്ലെന്ന യാഥാര്‍ഥ്യം ജോസ് കെ. മാണിയുടെ കാര്യത്തിലും ഉണ്ടാകുമോയെന്ന ആശങ്ക ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
First published: June 9, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍