• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്; രമ്യതയില്‍ പോകാനാണ് ആഗ്രഹമെന്ന് മാണി

രണ്ടാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്; രമ്യതയില്‍ പോകാനാണ് ആഗ്രഹമെന്ന് മാണി

രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും യുഡിഎഫില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെഎംമാണി പറഞ്ഞു.

ജോസ് കെ മാണി കെ എം മാണിക്കൊപ്പം

ജോസ് കെ മാണി കെ എം മാണിക്കൊപ്പം

  • News18
  • Last Updated :
  • Share this:
    കൊച്ചി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അധിക സീറ്റെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. അധിക സീറ്റ് നല്‍കാനാകില്ലെന്ന് കൊച്ചിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് അറിയിച്ചത്.

    അതേസമയം തങ്ങള്‍ക്ക് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും രമ്യതയില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും കെ.എം മാണി വ്യക്തമാക്കി.

    അധിക സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരും.

    Also Read എംഎല്‍എമാരെ സ്ഥാനാര്‍ഥികളാക്കാന്‍ സിപിഎം

    നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്നും കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കുകയെന്നതാണ് ആവശ്യമെന്നും ഉഭയകക്ഷി യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും യുഡിഎഫില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെഎംമാണി പറഞ്ഞു.

    First published: