കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിന്റെ നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. രാജിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.
"കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് നീതിനിഷേധമാണ്. പഴയ കരാര്‍ തുടരണം. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ല"- ജോസ് കെ. മാണി വ്യക്തമാക്കി. TRENDING:'സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന് നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പി.ജെ. ജോസഫ് മുന്നണിയിൽ കലഹം സൃഷ്ടിക്കുകയാണെന്നും ജോസ് കെ. മാണി ആരോപിച്ചു. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ ജോസഫ് വിഭാഗം ശനിയാഴ്ച വൈകീട്ട് തൊടുപുഴയില്‍ ഹൈപവര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. കോട്ടയം ജില്ലയിലെ എല്ലാ നിയോഗജക മണ്ഡലങ്ങളുടെയും യോഗം ഞായറാഴ്ച ജോസ് കെ. മാണയും വിളിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.