കേരള കോൺഗ്രസ് ജേക്കബ്ബ് പിളർപ്പിലേക്ക്; നാളത്തെ യോഗം സംഘടനാ വിരുദ്ധം

നാളെ അനൂപ് ജേക്കബ്ബ് വിളിച്ച് ചേർത്തിരിക്കുന്ന യോഗം അച്ചടക്ക ലംഘനമെന്ന് ചെയർമാൻ ജോണി നെല്ലൂർ.

News18 Malayalam | news18-malayalam
Updated: February 14, 2020, 5:23 PM IST
കേരള കോൺഗ്രസ് ജേക്കബ്ബ് പിളർപ്പിലേക്ക്; നാളത്തെ യോഗം സംഘടനാ വിരുദ്ധം
johny nellur
  • Share this:
കേരള കോൺഗ്രസിൽ ഒരു പിളർപ്പു കൂടി ആസന്നമായി. ഇത്തവണ പിളരാൻ തയ്യാറെടുക്കുന്നത് ജേക്കബ്ബ് ഗ്രൂപ്പാണ്. നാളെ അനൂപ് ജേക്കബ്ബ് വിളിച്ചു ചേർത്തിരിക്കുന്ന ഉന്നതാധികാര സമിതി യോഗം സംഘടനാ വിരുദ്ധമാണെന്ന മുന്നറിയിപ്പുമായി പാർട്ടി ചെയർമാൻ ജോണി നെല്ലൂർ രംഗത്തുവന്നു.

പാർട്ടിയെ ഏത് വിധേനയും ഭിന്നിപ്പിച്ചേ അടങ്ങൂ എന്ന് ചിന്തിക്കുന്നവരാണ് യോഗത്തിന് പിന്നിൽ. പാർട്ടിയിൽ മഹാഭൂരിപക്ഷം വരുന്ന അംഗങ്ങൾ ലയിച്ച് പാർട്ടി ശക്തിപ്പെടുത്തണം എന്ന് അഭിപ്രായമുള്ളവരാണെന്നും ജോണി നെല്ലൂർ പറയുന്നു.

kerala congress johny nellur


പി.ജെ.ജോസഫുമായി ആദ്യം ചർച്ച നടത്തിയത് അനൂപ് ജേക്കബ് ആണെന്നും ജോണി നെല്ലൂർ പറയുന്നു. ചില വ്യവസ്ഥകൾ മുന്നോട്ട് വച്ചതായി   പി.ജെ.ജോസഫ് പറഞ്ഞിരുന്നു.എപ്പോഴാണ് അനൂപിന് നിലപാട് മാറിയതെന്ന്  അറിയില്ല. അനൂപ് ചിലരുടെ തടവറയിലാണെന്നും ജോണി നെല്ലൂർ പറയുന്നു.
First published: February 14, 2020, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading