നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധം; പിറവത്ത് കേരള കോൺഗ്രസിൽ പൊട്ടിത്തെറി

  സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധം; പിറവത്ത് കേരള കോൺഗ്രസിൽ പൊട്ടിത്തെറി

  ഉഴവൂരിലെ സി പി എം നേതാവായ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു

  sindhumol jacob

  sindhumol jacob

  • Share this:
   കോട്ടയം: ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിറവത്ത് പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകർ രംഗത്തെത്തി. ഉഴവൂരിലെ സി പി എം നേതാവായ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഡോ. സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിറവത്ത് കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായത്.

   നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന സിന്ധു മുൻ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. പേമെന്‍റ് സീറ്റാണ് ഇതെന്നും സാമുദായിക താൽപര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർത്ഥിയാക്കിയതെന്നും ആരോപണം ഉയർന്നു. ഇതേ ചൊല്ലി പിറവം നഗരസഭാ കൌൺസിലർ ജില്‍സ് പെരിയപുറം കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഇതോടെ പിറവം നഗരസഭയിലെ എൽ ഡി എഫ് ഭരണം പ്രതിസന്ധിയിലായി.

   ജോസ് കെ മാണിക്കെതിരെ രൂക്ഷമായ ആരോപണവുമായി പാർട്ടി വിട്ട ജിൽസ് പെരിയപ്പുറം പിന്നീട് രംഗത്തെത്തിയിരുന്നു. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സി പി എം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സി പി എം പ്രവ‍ര്‍ത്തക‍ര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിക്കുന്നു. സ്ഥാനാര്‍ത്ഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. തന്‍റെ കയ്യില്‍ പണമില്ലാത്തതാണ് പ്രശ്നമെന്നും ജില്‍സ് ആഞ്ഞടിക്കുന്നു.

   Also Read- 'സിന്ധുമോള്‍ മികച്ച സ്ഥാനാർഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല'; പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ

   ജിൽസ് പെരിയപ്പുറം ആയിരിക്കും പിറവത്തെ സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സിന്ധുമോൾ ജേക്കബ് എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ ജിൽസ് പെരിയപ്പുറം രാജി വെക്കുന്നതായി അറിയിച്ചു. ഇതിനു പിന്നാലെ കേരള കോൺഗ്രസ് പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോൾ ജേക്കബിനെ പിറവത്ത് സ്ഥാനാർഥിയാക്കിയത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

   ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ ഡോ. സിന്ധുമോൾ ജേക്കബിനെ പിറവത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് കേരള കോൺഗ്രസ് എം ഒരു വനിതയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കുറ്റ്യാടി ഇല്ലാതെ കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പുറത്തിറക്കി. പട്ടികയിൽ പത്തു പേർ പുതുമുഖങ്ങളാണ്.

   Keywords- Assembly Election 2021, Kerala assembly Elections 2021, Kerala Assembly polls 2021, CPM, Kottayam Kerala Congress M, Sindhumol Jacob
   Published by:Anuraj GR
   First published: