• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാന കമ്മിറ്റി സമവായത്തിനു ശേഷമെന്ന് ജോസഫ്; ഉടന്‍ വിളിക്കണമെന്ന് ജോസ് കെ. മാണി

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാന്‍ തയാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്കു യോഗം ചേരുന്നതിന്റെ സാധ്യതകളും ജോസ് കെ. മാണി വിഭാഗം ആലോചിക്കുന്നുണ്ട്.

news18
Updated: June 4, 2019, 5:17 PM IST
സംസ്ഥാന കമ്മിറ്റി സമവായത്തിനു ശേഷമെന്ന് ജോസഫ്; ഉടന്‍ വിളിക്കണമെന്ന് ജോസ് കെ. മാണി
ജോസ് കെ മാണിയും പി ജെ ജോസഫും
  • News18
  • Last Updated: June 4, 2019, 5:17 PM IST IST
  • Share this:
കോട്ടയം: സമവായം ഉണ്ടാക്കിയ ശേഷമെ സംസ്ഥാന കമ്മിറ്റി വിളിക്കുകയുള്ളെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്. സംസ്ഥാന കമ്മിറ്റി ചേരണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി കത്ത് നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം. മാണിയുടെ കാലത്തെ കീഴ്വഴക്കം തുടരുമെന്നും ജോസഫ് വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനം തനിക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ ജോസ് കെ.മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ്. ഇതാണ് ന്യാമെന്നും ജോസഫ് പറയുന്നു.

കേരള കോണ്‍ഗ്രസ് എമ്മില്‍ നേതാവിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളോട് രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്താന്‍ ജോസഫും ജോസ് കെ. മാണിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സഹചര്യത്തില്‍ അനുരഞ്ജന നടക്കുമെന്നാണ് സൂചന.

ഇതിനിടെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാന്‍ തയാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്കു യോഗം ചേരുന്നതിന്റെ സാധ്യതകളും ജോസ് കെ. മാണി വിഭാഗം ആലോചിക്കുന്നുണ്ട്.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ 10 ദിവസത്തിനകം കമ്മിറ്റി വിളിക്കണം. അതിനു തയാറായില്ലെങ്കില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് സ്വമേധയാ യോഗം വിളിക്കാം. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫിന് കൈമാറിയതും.

Also Read പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണം'; മോൻ‌സ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി

First published: June 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...