തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കാല മദ്യവില്‍പ്പനയില്‍ സര്‍വകാല റെക്കോഡ്. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇരിങ്ങലാക്കുട ബിവ്റേജസ് ഔട്ട്ലെറ്റിലാണ് ഈ ഉത്രാടനാളിലും ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനത്തില്‍ മാത്രം 90.32 കോടിയുടെ വില്പന നടന്നു. കഴിഞ്ഞ ഓണക്കാലത്ത് ഇതേ ദിവസം 88.08 കോടിയായിരുന്നു വിറ്റുവരവ്. മൂന്ന് ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്ലെറ്റില് ഇക്കുറി വില്പന ഒരു കോടി നാല്‍പ്പത്തി നാലായിരമായി കുറഞ്ഞു.
ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട് ലെറ്റിലും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട് ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷ പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തക്കാള്‍ 30 കോടിയുടെ വര്‍ധനക്ക് കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.