• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹകരണ വകുപ്പ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ യൂട്യൂബിൽ; പരീക്ഷ ചോദ്യങ്ങൾ ചോർന്നതായി പരാതി

സഹകരണ വകുപ്പ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ യൂട്യൂബിൽ; പരീക്ഷ ചോദ്യങ്ങൾ ചോർന്നതായി പരാതി

ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

  • Share this:
    തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷാ സമയത്ത് ചോദ്യങ്ങള്‍ യൂട്യൂബില്‍ വന്നതായാണ് പരാതി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

    മാര്‍ച്ച് 27നാണ് സഹകരണ പരീക്ഷാ ബോര്‍ഡ് സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ നടത്തിയത്.93 കേന്ദ്രങ്ങളില്‍ 2:30 മുതല്‍ 4:30 വരെയായിരുന്നു പരീക്ഷ.

    എന്നാല്‍ പരീക്ഷ നടക്കുന്ന സമത്ത് തന്നെ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലികളില്‍ വന്നതായാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്നയിക്കുന്ന ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഡിജിപിക്ക് പരാതി നല്‍കയിട്ടുണ്ട്.

    സംഭവത്തില്‍ സഹകരണ സര്‍വീസ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

    Camera| ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും

    റോഡിൽ നിരീക്ഷണ ക്യാമറ ഉണ്ടോയെന്ന് നോക്കി വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ഇല്ലെന്ന് കണ്ടാൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരുമാണോ നിങ്ങൾ. എന്നാൽ ഈ പറ്റിക്കൽ ഇനി നടക്കില്ല. കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.

    രണ്ട് നിരീക്ഷണ ക്യാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതൽ എന്നതാണു കാരണം.

    ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും.

    രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

    Also Read-Saji Cheriyan| 'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമെന്നല്ലെ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?': മന്ത്രി സജി ചെറിയാൻ


    ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തിൽ ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ഏകോപനം പൂർത്തിയാകുന്നതു വരെ ട്രയൽ പരിശോധനയാണ്.
    Published by:Jayashankar AV
    First published: