നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling | 'സ്വർണക്കടത്തിൽ പ്രതിപക്ഷ സമരം മനുഷ്യജീവൻ വെച്ചുള്ള പന്താടൽ': സി.പി.എം

  Gold Smuggling | 'സ്വർണക്കടത്തിൽ പ്രതിപക്ഷ സമരം മനുഷ്യജീവൻ വെച്ചുള്ള പന്താടൽ': സി.പി.എം

  കള്ളക്കഥകൾ പ്രചരിപ്പിച്ച് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു.ഡി.എഫും ബി.ജെ.പിയുമെന്നും സി.പിഎം

  cpm

  cpm

  • Share this:
   തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ കക്ഷികൾ നടത്തുന്ന സമരത്തെ വിമർശിച്ച് സി.പി.എം. കോവിഡ് വ്യാപന ഘട്ടത്തിൽ മനുഷ്യജീവൻവച്ചുള്ള പന്താടലാണ് സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. കള്ളക്കഥകൾ പ്രചരിപ്പിച്ച് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു.ഡി.എഫും ബി.ജെ.പിയുമെന്നും സി.പിഎം ആരോപിക്കുന്നു.

   സിപിഎം പുറത്തിക്കിയ പ്രസ്താവന;

   'സ്വർണ്ണകള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എൽ ഡി എഫ് സർക്കാറിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എൻ ഐ എ ഉൾപ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എൻ ഐ എ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എൽ ഡി എഫ് സർക്കാറിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
   TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
   [PHOTO]
   Viral Video|കാട്ടിൽ വിവാഹ വാർഷിക ആഘോഷം; കേക്ക് മുറിച്ചതും കുരങ്ങന്‍റെ വക 'സർപ്രൈസ്'
   [NEWS]


   കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എൽ ഡി എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവിൽ  സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുൻനിർത്തിയുള്ള വില കുറഞ്ഞരാഷ്ട്രീയ സമരം മാത്രമാണ്. കൊവിഡ് പ്രൊട്ടോകോൾപോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ   മനുഷ്യജീവൻവച്ചുള്ള പന്താടലാണ്.'
   Published by:Aneesh Anirudhan
   First published:
   )}