സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലണ്ടനിൽ. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ലണ്ടനിലെത്തിയത്.
ഷര്‍ട്ട് ‘ടക്ക് ഇൻ’ ചെയ്ത് സാധാരണ വേഷത്തില്‍ നിന്ന് വ്യത്യസ്തമായാണ് എംവി ഗോവിന്ദൻ ലണ്ടനിലെ വിമാനത്താവളത്തിലെത്തിയത്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് എം.വി ഗോവിന്ദന് കിട്ടിയ സ്വീകരണത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Also Read-കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്? ഉത്തരവുമായി മന്ത്രി എംബി രാജേഷ്
വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തിയിട്ടുണ്ട്.
എം വി ഗോവിന്ദൻ ഫേസ്ബുക്ക്
സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: London, MV Govindan