• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗുജറാത്ത് മാതൃകയുമായി ക്ഷീരവികസന വകുപ്പ്; പശുക്കുട്ടിയെ ഏറ്റെടുക്കും, ഗർഭം ധരിപ്പിച്ച് കൈമാറും

ഗുജറാത്ത് മാതൃകയുമായി ക്ഷീരവികസന വകുപ്പ്; പശുക്കുട്ടിയെ ഏറ്റെടുക്കും, ഗർഭം ധരിപ്പിച്ച് കൈമാറും

ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ജില്ലകളിൽ തുടങ്ങും. വിജയമെന്ന് കണ്ടാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗുജറാത്തിലെ അമുൽ (Amul Gujarat) മാതൃകയിൽ കർഷകരിൽ നിന്ന് പശുക്കുട്ടിയെ വാങ്ങി വളർത്തിയശേഷം തിരിച്ചുകൈമാറുന്ന പദ്ധതിയുമായി ക്ഷീരവികസനവകുപ്പ്. 30 മാസം വളർത്തിയശേഷം പശുവിൽ കൃത്രിമ ഗർഭധാരണം നടത്തും. ലിംഗനിർണയം നടത്തിയശേഷമാകും പശുവിനെ കർഷകർക്ക് തിരിച്ചുകൊടുക്കുക. വളർത്താനുള്ള നിശ്ചിത തുക കർഷകരിൽ നിന്ന് ഈടാക്കും. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുക.

    Also Read- ലൈനിൽ തൊട്ടു മരിക്കണ്ട; ഷോക്കടിക്കാത്ത തോട്ടിയുമായി KSEB വരുന്നു

    ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ജില്ലകളിൽ തുടങ്ങും. വിജയമെന്ന് കണ്ടാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ദേശീയ ക്ഷീരവികസന ബോർഡിന്റെയും സഹായംതേടും. കന്നുകുട്ടി- കിടാരി പരിപാലനം സാധാരണ ക്ഷീരകർഷകർക്ക് സാമ്പത്തിക ബാധ്യതയായതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി.

    Also Read- മദ്യപാനത്തനിടെ 'തൃശ്ശൂര്‍' ജില്ലയെ കളിയാക്കി; 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

    ജനിച്ച ഉടനെയാകും പശുക്കുട്ടികളെ ക്ഷീരവികസന വകുപ്പ് ഏറ്റെടുക്കുക. ശാസ്ത്രീയമായ തീറ്റയും മറ്റ് ആരോഗ്യപരിപാലനവും വകുപ്പ് ഉറപ്പാക്കും. ഇത്തരമൊരു പദ്ധതി കന്നുകാലി വികസന ബോർഡും നടപ്പാക്കുന്നുണ്ട്. ഇതിൽ പശുക്കുട്ടിക്ക് പകരം പശുവിനെ കർഷകരിൽ നിന്നു വാങ്ങുന്നുവെന്ന വ്യത്യാസം മാത്രം. കേന്ദ്ര സർക്കാരിന്റെ രണ്ടുകോടിയുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും.

    Also Read- 'പിറന്നാള്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കി'; കൊലപാതകത്തിൽ കലാശിച്ച പ്രണയം

    കർഷകരിൽനിന്ന് പശുക്കുട്ടിയെ 3000 രൂപയ്ക്ക് വാങ്ങിച്ചാണ് അമുൽ പദ്ധതി നടപ്പാക്കുന്നത്. 2013 മുതലാണ് അമുൽ പദ്ധതി ആരംഭിച്ചത്.

    Also Read- Pratap Pothen | പ്രതാപ് പോത്തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റുകൾ മരണത്തേക്കുറിച്ച്

    ക്ഷീരവികസന വകുപ്പിന്റെ നിലവിലെ അഞ്ചുഫോമുകളിൽ പദ്ധതി തുടങ്ങാനുള്ള സൗകര്യമില്ല. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹായം തേടാനാണ് ആലോചന. കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല, ബദിയടുക്ക എന്നിവിടങ്ങളിലാണ് ഫാമുകളുള്ളത്.
    Published by:Rajesh V
    First published: