• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; കേരളം സുപ്രീംകോടതിയിൽ

ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; കേരളം സുപ്രീംകോടതിയിൽ

യോഗ്യതയുളളവര്‍ പുറത്തു നില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെയുള്ള നിയമനങ്ങള്‍ സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

  • Share this:
    ന്യൂഡല്‍ഹി : മുന്‍ എം എല്‍(MLA) എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി (High court Kerala) വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ (Supreme court)

    ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച് നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

    നിയമനത്തിനായി തസ്തിക രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ചട്ടങ്ങള്‍ പാലിച്ച് നിയമനം നടത്താമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് മകന്‍ പ്രശാന്തിന് ആശ്രിതനിയമനം നല്‍കിയത് . പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിട്ടായിരുന്നു നിയമനം.

    പ്രശാന്തിന്റെ നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ച് ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്തിക രൂപീകരിച്ചത് എന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

    എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്ന വാദം.

    യോഗ്യതയുളളവര്‍ പുറത്തു നില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെയുള്ള നിയമനങ്ങള്‍ സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    KSEB | അഞ്ച് മണിക്കൂറില്‍ എട്ടര ലക്ഷം രൂപ കളക്ഷനെടുത്ത ക്യാഷ്യറുടെ പേര് ഹൈടെന്‍ഷന്‍ ലൈനിന് നല്‍കി KSEB

    2018 ജനുവരിയിലാണ് അന്തരിച്ച മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് പൊതു മരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുവാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

    Muslim Marriage| ഭാര്യമാർക്ക് തുല്യപരിഗണനയില്ലെങ്കിൽ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി
    Published by:Jayashankar Av
    First published: