• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-RAIL | കെറെയില്‍ സമരം: പോലീസ് സംയമനം പാലിക്കണം, പ്രകോപനമുണ്ടാക്കരുത്; ഡിജിപി

K-RAIL | കെറെയില്‍ സമരം: പോലീസ് സംയമനം പാലിക്കണം, പ്രകോപനമുണ്ടാക്കരുത്; ഡിജിപി

സമരക്കാർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം

 • Last Updated :
 • Share this:
  കെറെയില്‍ (K-RAIL) സിൽവർലൈൻ (SILVERLINE) സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത് (DGP Anil Kant).  സമരക്കാര്‍ക്കെതിരെ (Protest) പോലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കി. സമരക്കാർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം.

  അതേസമയം മാടപ്പള്ളിയിലെ (Madappally) കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പോലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.

   Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്

  അതേസമയം സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പോലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പോലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പോലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

   Also Read- കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് കരാർ; സിൽവർലൈനിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല

  ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

  കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണം; എ.കെ ബാലന്‍


  ഉയര്‍ന്ന നഷ്ടപരിഹാരം (Higher Compensation) നല്‍കുന്നതിലൂടെ കെറെയില്‍ സില്‍വര്‍ലൈന്‍ (K-RAIL SILVER LINE) പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍‌. (A.K Balan) ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ അവര്‍ ഭൂമി വിട്ടു നല്‍കും. കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല, മുന്നണിയിലും കീഴ്ഘടകങ്ങളിലും ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേണ്ട ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   Also Read- ഇനി വീട്ടിലും ചന്ദനം നട്ടു വളർത്തി വിൽക്കാം; ഫീസ് സർക്കാരിന് കൊടുത്താൽ മതി

  അതേസമയം, കെറെയിലിനെതിരെ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷം കേരളത്തെ മറ്റൊരു നന്ദിഗ്രാം ആക്കാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.  രാജ്യസഭ സീറ്റ് സിപിഐ വിലപേശി വാങ്ങിയെന്ന എല്‍ജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്‍റെ പ്രസ്താവന അദ്ദേഹം തള്ളി. മുന്നണിയിലെ ധാരണപ്രകാരമാണ് സീറ്റ് വിഭജനം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
  Published by:Arun krishna
  First published: