• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA EDUCATIONAL MINISTER C RAVEENDRANATH REACTS TO QUERRIES RELATED WITH SCHOOL CURRICULUM AS TV

സിലബസുകൾ വെട്ടിക്കുറയ്ക്കുമോ? ആശങ്കകൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

ഒരു അധ്യാന വർഷം കുട്ടിയുടെ മനസ്സിൽ എന്തൊക്കെ എത്തിക്കണമെന്ന് കരിക്കുലം ലക്ഷ്യമിട്ടോ അതെല്ലാം എത്തിക്കും. അതിനാൽ ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടുത്തരുതെന്നും മന്ത്രി

 C Raveendranath

C Raveendranath

  • Share this:
സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ക്ലാസുകൾ തുടരാനാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യം എത്ര നീണ്ടു പോയാലും സിലബസുകൾ വെട്ടിക്കുറയ്ക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. അതിനാൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾ കേൾക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. അധ്യാപകരോട് കുട്ടികൾ സംശയം ചോദിക്കുന്നു എന്ന് ഉറപ്പുവരുത്തണം.  ഇക്കാര്യം രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അധ്യാപകർ വിദ്യാർഥികളെയും വിളിച്ച് ക്ലാസുകളുടെ ഫീഡ്ബാക്ക് അന്വേഷിക്കണം. സിലബസുകൾ വെട്ടി കുറയ്ക്കാതെ കരിക്കുലം ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനുള്ള  ശ്രമങ്ങൾ തുടരുകയാണ്. സിലബസുകൾ വെട്ടിക്കുറച്ചാൽ ഉയർന്ന ക്ലാസുകളിൽ തുടർപഠനം ബുദ്ധിമുട്ടാകും. ആ സാഹചര്യം ഒഴിവാക്കണം. കുറച്ചു പഠിച്ചാൽ മതി എന്നത് വിദ്യാർഥികൾക്ക് എളുപ്പമായി തോന്നും. ഇന്നത്തെ എളുപ്പം നാളത്തെ കുറവായി മാറരുതെന്നും വിദ്യാഭ്യാസ മന്ത്രി രക്ഷിതാക്കളോട് അഭ്യർഥിച്ചു.

വീട് ഒരു ക്ലാസായി മാറിയ സാഹചര്യത്തിൽ എല്ലാവരും വിദ്യാർഥികളാണ്.  ഓൺലൈൻ ക്ലാസുകൾ ബദലല്ല താൽക്കാലികം മാത്രമാണെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മക്കളോടൊപ്പം ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യമാണ് രക്ഷിതാക്കൾക്ക്. വിദ്യാർത്ഥിക്കൊപ്പം ഇരിക്കാൻ കഴിയുന്ന എല്ലാ സമയവും അത് ചെയ്യണം. ഓടിച്ചാടി കളിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലെങ്കിലും കുട്ടികൾ വ്യായാമം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
You may also like:Viral Video | സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS] Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
സിലബസ്സുകൾ കുറയ്ക്കില്ല എന്നതുകൊണ്ട് വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട. ഒരു അധ്യാന വർഷം കുട്ടിയുടെ മനസ്സിൽ എന്തൊക്കെ എത്തിക്കണമെന്ന് കരിക്കുലം ലക്ഷ്യമിട്ടോ അതെല്ലാം എത്തിക്കും. അതിനാൽ ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക വിഷയം പഠിക്കണമെന്ന് കുട്ടികളെ നിർബന്ധിക്കരുത്. കുട്ടികൾക്ക് ഏതു വിഷയം ആണ് താല്പര്യം എന്ന് മനസ്സിലാക്കി രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കണം. മനപ്പാഠം പഠിക്കുന്നത് പരീക്ഷയ്ക്ക് വേണ്ടിയാണ്. നമ്മൾ ഇപ്പോൾ പഠിക്കുന്നത് ജീവിതത്തിനു വേണ്ടിയാണ് എന്ന് കുട്ടികൾക്ക് ബോധ്യം വരണം. സ്കൂൾ തുറക്കുന്നതുവരെ പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പരമാവധി പ്രോത്സാഹിപ്പിക്കണം. വിക്ടേഴ്സ് ചാനലിലൂടെ യോഗ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം എപ്പോൾ ക്ലാസുകൾ തുറക്കാൻ കഴിയും എന്നതിൽ അവ്യക്തത തുടരുകയാണ്.
Published by:Asha Sulfiker
First published:
)}