പരസ്യ പ്രചാരണത്തിന് ഇനി മൂന്നു നാള് മാത്രം; ദേശീയ നേതാക്കളുമായി കളംപിടിക്കാന്‍ മുന്നണികള്‍
തെക്കന്‍ കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയും വിജയ പ്രതീക്ഷയിൽ
news18
Updated: April 19, 2019, 7:23 AM IST

news18
- News18
- Last Updated: April 19, 2019, 7:23 AM IST
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു നാള് മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ടമായതോടെ ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. 2014ല്‍ യുഡിഎഫ് വ്യക്തമായ ആധിപത്യം നേടിയ തെക്കന്‍ കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയും ഇത്തവണ വിജയ പ്രതീക്ഷയിലാണ്.
ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം മേഖലയില്‍ പരമ്പരാഗത പോരാട്ടം നടക്കുന്നത് ആലപ്പുഴയില്‍ മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ നിന്ന് വികസനവും രാഷ്ട്രീയവും പറഞ്ഞുള്ള മല്‍സരം. ജയിച്ചുകഴിഞ്ഞെന്ന മട്ടിലാണ് ആരിഫ് ആദ്യം രംഗത്തിറങ്ങിയതെങ്കില്‍ ഓടി മുന്നിലെത്തിക്കഴിഞ്ഞുവെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഷാനിമോള്‍ ഉസ്മാന്. Also Read: ഇനി ആ വിരല്‍ വേണ്ട: ബിജെപിയ്ക്ക് വോട്ടു ചെയ്ത വിരല്‍ മുറിച്ചെറിഞ്ഞ് ബിഎസ്പി പ്രവര്ത്തകന്
വിശ്വാസം വോട്ടിനിടുന്ന പത്തനംതിട്ടയെക്കുറിച്ച് മൂന്നുമുന്നണികള്‍ക്കും അത്ര വിശ്വാസം പോര. പരസ്യമായി വിജയം അവകാശപ്പെടുമ്പോഴും അടിയൊഴുക്കുകളുടെ ഭയം എല്ലാവര്‍ക്കുമുണ്ട്. ആന്റോ ജയിച്ചില്ലെങ്കില്‍ യുഡിഎഫിനും വീണ നിലയുറപ്പിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനും അതു രാഷ്ട്രീയ പരാജയമാകും. ബിജെപിയുടെ അവകാശവാദങ്ങള്‍ തെളിയിച്ചുകാണിക്കേണ്ട വലിയ ബാധ്യതയാണ് സുരേന്ദ്രന്റെ ചുമലില്‍.
കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ രണ്ടു ലക്ഷത്തിനടുത്ത ഭൂരിപക്ഷം ഒരേ സമയം ബാധ്യതയും സാധ്യതയുമാണ് ഇടതുമുന്നണിക്ക്. എന്‍. കെ പ്രമചന്ദ്രനും ആര്‍എസ്പിക്കും ഇത് രാഷ്ട്രീയ നിലനില്പിന്റെ കൂടി പോരാട്ടവുമാണ്. കൊല്ലത്ത് മല്‍സരിക്കുന്നത് ബാലഗോപാല്‍ ആണെങ്കിലും ജയം ഏറ്റവും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ കൊല്ലത്ത് തോല്‍ക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും എന്നാവര്‍ത്തിക്കുകയാണ് പ്രേമചന്ദ്രന്.
Dont Miss: BJP എംപിക്കുനേരെ ഷൂ ഏറ് ; ആക്രമണം സാധ്വി പ്രാഗ്യയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുന്നതിനിടെ
അടൂര്‍ പ്രകാശും ശോഭാ സുരേന്ദ്രനും രാഷ്ട്രീയ പരീക്ഷണത്തിലാണ് ആറ്റിങ്ങലില്‍. ശബരിമല വിഷയത്തിലൂന്നിയുള്ള ഇരുമുന്നണികളുടേയും പ്രചാരണത്തെ ചിരപരിചിതത്വം കൊണ്ടു മറികടക്കാനാവുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുകയാണ് എ സമ്പത്ത്. എല്ലാംകൊണ്ടും പ്രവചനങ്ങള്‍ക്കതീതമാണ് തിരുവനന്തപുരം. രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഒന്നാമത് എത്തുക എന്നത് ബിജെപിയുടെ രാഷ്ട്രീയ അസ്തിത്വത്തിന്റെ കൂടി പ്രശ്നമാണ്.
വ്യക്തി പ്രഭാവവും ഉറച്ച തീരദേശ വോട്ടുകളും കൈവിടില്ലെന്നു ശശി തരൂരും യുഡിഎഫും ഉറച്ചു വിശ്വസിക്കുന്നു. 2014 ല്‍ നിന്ന് ഏറെ മാറിക്കഴിഞ്ഞു ഇടതുമുന്നണി. സി. ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചിത്രം മാറ്റിയെഴുതിക്കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം മേഖലയില്‍ പരമ്പരാഗത പോരാട്ടം നടക്കുന്നത് ആലപ്പുഴയില്‍ മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ നിന്ന് വികസനവും രാഷ്ട്രീയവും പറഞ്ഞുള്ള മല്‍സരം. ജയിച്ചുകഴിഞ്ഞെന്ന മട്ടിലാണ് ആരിഫ് ആദ്യം രംഗത്തിറങ്ങിയതെങ്കില്‍ ഓടി മുന്നിലെത്തിക്കഴിഞ്ഞുവെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഷാനിമോള്‍ ഉസ്മാന്.
വിശ്വാസം വോട്ടിനിടുന്ന പത്തനംതിട്ടയെക്കുറിച്ച് മൂന്നുമുന്നണികള്‍ക്കും അത്ര വിശ്വാസം പോര. പരസ്യമായി വിജയം അവകാശപ്പെടുമ്പോഴും അടിയൊഴുക്കുകളുടെ ഭയം എല്ലാവര്‍ക്കുമുണ്ട്. ആന്റോ ജയിച്ചില്ലെങ്കില്‍ യുഡിഎഫിനും വീണ നിലയുറപ്പിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനും അതു രാഷ്ട്രീയ പരാജയമാകും. ബിജെപിയുടെ അവകാശവാദങ്ങള്‍ തെളിയിച്ചുകാണിക്കേണ്ട വലിയ ബാധ്യതയാണ് സുരേന്ദ്രന്റെ ചുമലില്‍.
കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ രണ്ടു ലക്ഷത്തിനടുത്ത ഭൂരിപക്ഷം ഒരേ സമയം ബാധ്യതയും സാധ്യതയുമാണ് ഇടതുമുന്നണിക്ക്. എന്‍. കെ പ്രമചന്ദ്രനും ആര്‍എസ്പിക്കും ഇത് രാഷ്ട്രീയ നിലനില്പിന്റെ കൂടി പോരാട്ടവുമാണ്. കൊല്ലത്ത് മല്‍സരിക്കുന്നത് ബാലഗോപാല്‍ ആണെങ്കിലും ജയം ഏറ്റവും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ കൊല്ലത്ത് തോല്‍ക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും എന്നാവര്‍ത്തിക്കുകയാണ് പ്രേമചന്ദ്രന്.
Dont Miss: BJP എംപിക്കുനേരെ ഷൂ ഏറ് ; ആക്രമണം സാധ്വി പ്രാഗ്യയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുന്നതിനിടെ
അടൂര്‍ പ്രകാശും ശോഭാ സുരേന്ദ്രനും രാഷ്ട്രീയ പരീക്ഷണത്തിലാണ് ആറ്റിങ്ങലില്‍. ശബരിമല വിഷയത്തിലൂന്നിയുള്ള ഇരുമുന്നണികളുടേയും പ്രചാരണത്തെ ചിരപരിചിതത്വം കൊണ്ടു മറികടക്കാനാവുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുകയാണ് എ സമ്പത്ത്. എല്ലാംകൊണ്ടും പ്രവചനങ്ങള്‍ക്കതീതമാണ് തിരുവനന്തപുരം. രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഒന്നാമത് എത്തുക എന്നത് ബിജെപിയുടെ രാഷ്ട്രീയ അസ്തിത്വത്തിന്റെ കൂടി പ്രശ്നമാണ്.
വ്യക്തി പ്രഭാവവും ഉറച്ച തീരദേശ വോട്ടുകളും കൈവിടില്ലെന്നു ശശി തരൂരും യുഡിഎഫും ഉറച്ചു വിശ്വസിക്കുന്നു. 2014 ല്‍ നിന്ന് ഏറെ മാറിക്കഴിഞ്ഞു ഇടതുമുന്നണി. സി. ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചിത്രം മാറ്റിയെഴുതിക്കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- general elections 2019
- Kerala Lok Sabha Elections 2019
- Kummanam Rajasekharan
- Lok Sabha Election 2019
- loksabha election 2019
- narendra modi
- pinarayi vijayan
- rahul gandhi
- Ramesh chennithala
- അമിത് ഷാ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- ബിജെപി
- രാഹുൽ ഗാന്ധി
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019
- സിപിഎം