സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ചത്തെ സർവ്വകാല റെക്കോർഡ് ഉപഭോഗം ഇന്നലെ മറികടന്നു. 102.99 ദശലക്ഷം യൂണിറ്റ് ആണ് ബുധനാഴ്ചത്തെ ഉപയോഗം..ചൊവ്വാഴ്ച ഇത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിനിടയിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് എന്ന പരാതി ഉയരുന്നുണ്ട്..പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നെന്നാണ് ആക്ഷേപം.എന്നാൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗില്ലെന്നാണ് സർക്കാരിന്‍റെ പ്രതികരണം. സാങ്കേതിക തകരാർ മൂലമാണ് വൈദ്യുതി തടസ്സം ഉണ്ടാകുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജൂൺ 30 വരെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നു.
Kerala Weather Update Today | സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് 6നും രാത്രി 11നും ഇടയിലുള്ള വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് നിര്‍ദേശം.
വൈകുന്നേരം 6നും 11നുമിടയിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണമെന്നും. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.