തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം നാട്ടാനകളുള്ളത് തൃശൂരില്‍. ഏറ്റവും പ്രായംകുറഞ്ഞ ആനയും പ്രായം കൂടി ആനയും തലസ്ഛാനത്താണെന്ന് വനംവകുപ്പ് സര്‍വെ റിപ്പോര്‍ട്ട്. തിരുവനന്തപുരം കോട്ടൂര്‍ ആനവളര്‍ത്തുകേന്ദ്രത്തിലെ കണ്ണന് എന്ന കുട്ടിക്കൊമ്പനാണ് പ്രായം കുറഞ്ഞ ആന. ഒമ്പതു മാസമാണ് കണ്ണന്റെ പ്രായം. സംസ്ഥാനത്തെ ആന മുത്തശ്ശി തിരുവിതാംകൂര്‍ ക്ഷേത്രത്തിനു കീഴിലെ ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദക്ഷായണി എന്ന ആനയാണ്. 87 വയസാണ് ദക്ഷാണിയുടെ പ്രായം.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെയാകെ നടത്തിയ നാട്ടാനകളുടെ കണക്കെടുപ്പിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 521 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളുമാണ് ഉള്ളത്. 22 എണ്ണം മോഴയുമാണ്. ഏറ്റവും അധികം നാട്ടാനകളുള്ളത് തൃശൂര്‍ ജില്ലയിലാണ്. 145 ആനകളുടെ വിവരങ്ങളാണ് തൃശൂരില്‍നിന്നു ശേഖരിച്ചത്. 3 ആനകളുടെ വിവരങ്ങള്‍ മാത്രമാണ് കണ്ണൂരില്‍നിന്ന് ലഭിച്ചത്. നാട്ടാനകളില്ലാത്ത ഏക ജില്ല കാസര്‍കോടാണെന്നും സെന്‍സസില്‍ കണ്ടെത്തി.
ഫേസ്ബുക്കില്‍ ഏറ്റുമുട്ടി തോമസ് ഐസക്കും ചെന്നിത്തലയും
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു കണക്കെടുപ്പ് നടന്നത്. 87 സ്ക്വാഡുകളായായിരുന്നു കണക്കെടുപ്പ്.
'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം
ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും വിവരങ്ങള്‍, ആനകളുടെ ഡിഎന്‍എ പ്രൊഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ഇതോടൊപ്പം ആനകളുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാല് എന്നിവയുടെ അളവ്, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവരശേഖരത്തില്‍ ഉണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തിയ സെന്‍സസ്. ഒറ്റദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elephant, Kerala, Kerala news