ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളില്ല; മരണ കാരണത്തില്‍ വ്യക്തതയില്ലെന്നും ഭാര്യ

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും സീന

News18 Malayalam
Updated: January 30, 2019, 6:32 PM IST
ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളില്ല; മരണ കാരണത്തില്‍ വ്യക്തതയില്ലെന്നും ഭാര്യ
Simon Britto
  • Share this:
കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നീക്കണമെന്ന് ഭാര്യ സീന ഭാസ്‌ക്കര്‍. ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളില്ലെന്നും എന്നാല്‍ മരണസര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയാണ് രേഖപ്പെടുത്തിയതെന്നും സീന ന്യൂസ് 18 കേരളത്തിനോട്  പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും സീന പറഞ്ഞു.

മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായം തെറ്റാണെന്ന് പറഞ്ഞ സീന ഇക്കാര്യങ്ങള്‍ സിപിഎമ്മിനെ അറിയിക്കുമെന്നും പാര്‍ട്ടി ചെയ്ത സഹായങ്ങളില്‍ പാരാതിയില്ലെന്നും പറഞ്ഞു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Also Read: നമ്പി നാരായണനെതിരായ പരാമർശം: സെൻകുമാറിനെതിരെ കേസെടുത്തേക്കും

എന്നാല്‍ ബ്രിട്ടേയെ നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.

Dont Miss: സെൻകുമാറിന്റെ ആരോപണങ്ങൾ അപക്വം, ആരുടെ ഏജന്റായാണ് സംസാരിക്കുന്നതെന്ന് അറിയില്ല: നമ്പി നാരായണൻ

മരണ സര്‍ട്ടിഫിക്കറ്റിലെ പ്രായം കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതാണെന്നും അതായിരുന്നു രേഖപ്പെടുത്തിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 2018 ഡിസംബര്‍ 31 ന് വൈകീട്ടോടെയായിരുന്നു സൈമണ്‍ ബ്രിട്ടോ അന്തരിക്കുന്നത്. ജനുവരി രണ്ടിന് അദ്ദേഹത്തിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുകയായിരുന്നു. ബ്രിട്ടോയുടെ ആഗ്രഹപ്രകാരമായിരുന്നു അത്.

First published: January 30, 2019, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading