നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്‍റെ ഫ്ലോട്ട് ഇത്തവണയും കേന്ദ്രം ഒഴിവാക്കി, പുറത്തായവരിൽ ബംഗാളും മഹാരാഷ്ട്രയും

  റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്‍റെ ഫ്ലോട്ട് ഇത്തവണയും കേന്ദ്രം ഒഴിവാക്കി, പുറത്തായവരിൽ ബംഗാളും മഹാരാഷ്ട്രയും

  പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കു മുന്നിലാണ് കേരളം ഫ്ലോട്ട് അവതരിപ്പിച്ചത്.

  മൂന്നാംഘട്ടത്തിൽ വരെയെത്തിയ കേരളത്തിന്‍റെ ഫ്ലോട്ടിന്‍റെ മാതൃക

  മൂന്നാംഘട്ടത്തിൽ വരെയെത്തിയ കേരളത്തിന്‍റെ ഫ്ലോട്ടിന്‍റെ മാതൃക

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഇത്തവണയും കേരളം പുറത്ത്. കേരളത്തിന്‍റെ ഫ്ലോട്ടുകൾക്കൊപ്പം പശ്ചിമ ബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകളും ഒഴിവാക്കി. സാംസ്കാരികത ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായിരുന്നു കേരളം അവതരിപ്പിച്ചത്.

   കഴിഞ്ഞതവണയും കേരളത്തിന് അനുമതി ലഭിച്ചിരുന്നില്ല. ബി ജെ പി അധികാരത്തിൽ എത്തിയതിനു ശേഷം 2018 ൽ മാത്രമായിരുന്നു കേരളത്തിന്‍റെ ഫ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചത്. അതേസമയം, രാഷ്ട്രീയ പ്രേരിതമാണ് കേന്ദ്രസർക്കാരിന്‍റെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

   പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കു മുന്നിലാണ് കേരളം ഫ്ലോട്ട് അവതരിപ്പിച്ചത്. വള്ളംകളി, കഥകളി, ചെണ്ട, കലാമണ്ഡലം, മോഹിനിയാട്ടം, തെയ്യം തുടങ്ങി കേരളത്തിന്‍റെ സാംസ്കാരിക ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായിരുന്നു കേരളം അവതരിപ്പിച്ചത്. കേരളത്തിന്‍റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത് ബംഗാളിൽ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തി ആയിരുന്നു.

   പൗരത്വ രജിസ്റ്റർ: കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 445 ബംഗ്ലാദേശികൾ

   അതേസമയം, രാജ്യത്തിന്‍റെ അഭിമാനമാണ് റിപ്പബ്ലിക് ദിന പരേഡെന്നും ഏറ്റവും മികച്ചത് മാത്രമാണ് തിരഞ്ഞെടുക്കുകയെന്നും ജൂറി അംഗവും പ്രശസ്ത നർത്തകിയുമായ ജയപ്രദാ പറഞ്ഞു. ഫ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നത് അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ്. മൂന്നാം ഘട്ടത്തിലാണ് കേരളം തള്ളപ്പെട്ടത്. എന്നാൽ, രണ്ടാംഘട്ടത്തിൽ തന്നെ ബംഗാൾ പുറത്തായിരുന്നു. നിലവിൽ ആകെ 22 എണ്ണത്തിനാണ് കേന്ദ്ര സർക്കാർ അവതരണാനുമതി നൽകിയിരിക്കുന്നത്.
   Published by:Joys Joy
   First published:
   )}