തിരുവനന്തപുരം: പ്രതിഷേധങ്ങൾ തുടരുമ്പോഴും ബജറ്റ് പ്രഖ്യാപനവുമായി ധനമന്ത്രി മുന്നോട്ടു പോകുകയാണ്. സ്കൂളുകളിൽ തസ്തിക നിർണയത്തിന് പുതിയ നിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി.
ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. അധ്യാപക തസ്തികകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു കഴിഞ്ഞു. നിലവിൽ 30 കുട്ടികൾക്ക് പുറമെ ഒരു കുട്ടി കൂടിയാൽ പുതിയ അധ്യാപക തസ്തിക എന്ന രീതി മാറ്റും.
ആറ് കുട്ടികൾ കൂടിയാൽ മാത്രം തസ്തിക എന്നതാണ് നിർദ്ദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 1:30 ആണ് അധ്യാപക, വിദ്യാർത്ഥി അനുപാതം. ഇത് ദുർവ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്മെൻറുകൾ ക്രമവിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ചതെന്ന് സർക്കാർ വിശദീകരണം.
എന്നാൽ നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്മെൻറ് അസോസിയേഷൻ. പുതിയ നിർദ്ദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.