നിലമ്പൂര്‍: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരെ ഇനിയും കണ്ടെത്താനാകാതെ തെരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കുവച്ച് ഫയര്‍ ഫോഴ്സ് ജീവനക്കാര്‍. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്.
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അന്‍പത്തി ഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി
എന്ന ചാരിതാര്‍ത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മണ്ണിനടിയില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളവര്‍ക്ക്, പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ പ്രണാമവും അര്‍പ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
ഞങ്ങള്‍ മടങ്ങുന്നു...
തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര് പ്രണാമം......
മനുഷ്യപ്രയത്നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന് എത്ര നിസഹായര്‍!
അന്‍പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അന്‍പത്തി ഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി
എന്ന ചാരിതാര്‍ത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.
ഇമ്പിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം, കാര്‍ത്തിക്, കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍
മുത്തപ്പന് കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്ക്കും!
ഞങ്ങളുടെ പാഠ പുസ്തകളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ
കണ്ണീര് പ്രണാമം.....
ചിത്രം -
മലപ്പുറം
ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ. മൂസാ വടക്കേതിലിന്റെ നേതൃത്വത്തില്‍ യാത്രാമൊഴി. (കടപ്പാട് :- അബ്ദുള്‍ സലിം.E.K)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Kerala Train, Rail alert Kerala