തൃശൂര്‍: കട്ലറ്റിനായി ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് രക്ഷയായി ഫയർഫോഴ്സ്. മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് രക്ഷപെടുത്തിയത്. തൃശൂര്‍ എം.ജി റോഡിലെ തസ്കിന് റസ്റ്റാറന്റ് ജീവനക്കാരന് ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് തൃശൂര്‍ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
വേദനയെടുത്ത് അലറി നിലവിളിച്ച യുവാവ് ശാരീരികമായി തളർന്ന അവസ്ഥയിലായിരുന്നു. കൈയിൽ കുടുങ്ങിയ യന്ത്രം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യാനാണ് ഫയർഫോഴ്സ് തീരുമാനിച്ചത്. ഇതിനായി ആദ്യം ജില്ലാ ആശുപത്രിയിലെത്തി, മരവിപ്പിക്കാനുള്ള മരുന്ന് നൽകി. അതിനുശേഷം ഫയർഫോഴ്സ് ഓഫീസിലെത്തിച്ച് ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കൈപ്പത്തിയിൽ കുടുങ്ങിയ മെഷീന് അറുത്ത്മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് സാരമായി ക്ഷതമേറ്റ മുഹമ്മദിനെ പിന്നീട് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ആറു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് നീക്കം ചെയ്തു
കണ്ണൂരിൽ ആറു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പുറത്തെടുത്തു. സങ്കീർണമായ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വെച്ച് പല്ല് പുറത്ത് എടുത്ത്. ആദ്യമായി കൊഴിഞ്ഞ പല്ല് ആറുവയസ്സുകാരി അബദ്ധത്തിലാണ് വിഴുങ്ങിയത്. ഇതിനെ തുടർന്ന് ഒന്നരമാസത്തിലേറെയായി വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.
കുട്ടിക്ക് ഒരുവർഷം മുമ്പേ മാറിയ വലിവിന്റെ അസ്വസ്ഥത വീണ്ടുമുണ്ടായെന്ന് കരുതിയാണ് രക്ഷിതാക്കൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ സമീപിച്ചത്. അവിടെനിന്നും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വിശദമായ പരിശോധനയിൽ കുട്ടിയുടെ ഇടത്തേ ശ്വാസകോശത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന അന്വഷണത്തിനിടെയാണ് വായിൽ നിന്നും ആദ്യമായി കൊഴിഞ്ഞ പല്ല് കാണാതായ വിവരം രക്ഷിതാക്കൾ ഡോക്ടർമാരെ അറിയിച്ചത്.
പല്ല് കുടുങ്ങി, ശ്വാസകോശത്തിലെ ആ ഭാഗം അടഞ്ഞിരുന്നു. കഫം ഉൾപ്പടെ കെട്ടിക്കിടന്ന് അണുബാധ എറ്റ് അപകടാവസ്ഥയിലായിരുന്നു.
പെട്ടന്ന് തന്നെ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ മുന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ല് പുറത്ത് എടുത്തത്. ആ ഭാഗം അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.