• HOME
  • »
  • NEWS
  • »
  • kerala
  • »
  • കവളപ്പാറയില്‍ കാണാതായത് 41 പേരെ; രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

കവളപ്പാറയില്‍ കാണാതായത് 41 പേരെ; രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇതില്‍ 17 കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയിരുന്നു.

news18

news18

  • Last Updated :
  • Share this:
    നിലമ്പൂര്‍: കവളപ്പാറ ഭൂദാനം കോളനിയിലെ 36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇതില്‍ 17 കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയിരുന്നു. ഇവര്‍ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നുണ്ട്. 19 കുടുംബങ്ങളിലെ 41 പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്.

    എന്‍.ഡി.ആര്‍.എഫും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്ത്വത്തില്‍ 25 അംഗ സംഘം രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിശക്തമായ മഴയും വെളിച്ചക്കുറവും അപകട സാധ്യതയും കാരണം തിരച്ചില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷാപ്രര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും. വെള്ളിയാഴ്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാള്‍ 60 വയസുള്ള സ്ത്രീയും രണ്ടു പേര്‍ കുട്ടികളുമാണ്.

    Also Read മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു

    First published: