news18
Updated: August 18, 2019, 11:05 AM IST
കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
- News18
- Last Updated:
August 18, 2019, 11:05 AM IST
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 117 ആയി. ഭൂദാനം കവളപ്പാറയിൽ നിന്ന് മാത്രം 41 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തെരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇവിടെ ഇനി 18 പേരെ കണ്ടെത്താനുണ്ട്. വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ തെരച്ചിൽ നടത്തുകയാണെങ്കിലും മൃതദേഹമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ ഏഴ് പേരെയാണ് ഇന്ന് കണ്ടെത്താനുള്ളത്.
കവളപ്പാറയിൽ മണ്ണിനടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു. ഇതിലൂടെ മൃതദേഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ പരിമിതിയുണ്ട്, എങ്കിലും മണ്ണിനടയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും.
ശനിയാഴ്ച രാത്രി ഒൻപതുമണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 593 ദുരിതാശ്വാസ ക്യാംപുകളിലായി 33,364 കുടുംബങ്ങളിൽപ്പെട്ട 90,375 പേരാണ് കഴിയുന്നത്. പ്രളയക്കെടുതിയിൽ 1204 വീടുകൾ പൂർണമായും 12,877 വീടുകൾ ഭാഗികമായും തകര്‍ന്നു. 40 പേർക്ക് പരിക്കേറ്റു.
First published:
August 18, 2019, 11:05 AM IST