നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിലമ്പൂരിൽ മാത്രം 2000 കോടിയുടെ നഷ്ടം; പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

    നിലമ്പൂരിൽ മാത്രം 2000 കോടിയുടെ നഷ്ടം; പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

    ഭൂദാനവും പാതാറും ഉൾപ്പെടുന്ന പോത്തുകല്ല് പഞ്ചായത്തിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. പോത്തുകല്ല് പഞ്ചായത്തിൽ 250 വീടുകൾ എങ്കിലും പൂർണമായും തകർന്നിരിക്കുന്നു എന്നാണ് കണക്കുകൾ

    bhoodanam

    bhoodanam

    • Share this:
      മലപ്പുറം: പ്രളയം ഇത്തവണ ഏറ്റവുമധികം നാശനഷ്ടം വരുത്തിയത് നിലമ്പൂരിലാണ്. മണ്ഡലത്തിൽ രണ്ടായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. നിലമ്പൂരിനായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ശക്തമാണ്.

      ഭൂദാനവും പാതാറും ഉൾപ്പെടുന്ന പോത്തുകല്ല് പഞ്ചായത്തിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. പോത്തുകല്ല് പഞ്ചായത്തിൽ 250 വീടുകൾ എങ്കിലും പൂർണമായും തകർന്നിരിക്കുന്നു എന്നാണ് കണക്കുകൾ. ഭൂദാനത്തും പാതാറിലും ഭൂമി വാസയോഗ്യമല്ല. സമ്പൂർണ്ണ പുനരധിവാസം ആണ് ഇവിടെ വേണ്ടത്. അതിനുപുറമേ കാർഷികമേഖലയിലും വ്യാപാര മേഖലയിലും പ്രളയം കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. നിലമ്പൂർ നഗരത്തിലെ 60 ശതമാനത്തിലധികം കടകളിൽ വെള്ളം കയറിയിരുന്നു. നഷ്ടത്തിന്‍റെ പ്രാഥമിക കണക്കു കൂട്ടൽ തന്നെ 2000 കോടിയിലധികം വരും.

      കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷേത്രമേല്‍ശാന്തി

      നിലമ്പൂരിനെ വേണ്ടി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു. പാതാര് അകമ്പാടം റോഡിലെ പുതിയ പാലം, ശാന്തിഗ്രാം പാലം ഇരുട്ടുകുത്തി പാലം തുടങ്ങിയവ പ്രളയത്തിൽ തകർന്നു. മണ്ഡലത്തിലെ 80 ശതമാനം പ്രദേശങ്ങളെയും പ്രളയം ബാധിച്ചു. നിലമ്പൂർ മണ്ഡലത്തിൽ ആയി കാർഷിക വായ്പ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യവും ശക്തമാണ്.
      First published: