• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദേശ സഹായം വാങ്ങണോ, വേണ്ടയോ; കേന്ദ്രത്തിന് തീരുമാനിക്കാം

News18 Malayalam
Updated: August 22, 2018, 8:28 PM IST
വിദേശ സഹായം വാങ്ങണോ, വേണ്ടയോ; കേന്ദ്രത്തിന് തീരുമാനിക്കാം
News18 Malayalam
Updated: August 22, 2018, 8:28 PM IST
ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടായാല്‍ വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാർ. ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കുന്നതിന് തടസമില്ല. ഇക്കാര്യം നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇതു സംബന്ധിച്ച് കേന്ദ്രത്തിന് തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.

ദുരന്തബാധിതരായ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാരിന് വിദേശസഹായം സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നാണ് നിയമത്തിൽ പറയുന്നത്. 2016 ലെ നിയമത്തിന്റെ ഒമ്പതാം അധ്യായത്തില്‍ രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ വേണമെങ്കില്‍ സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.



പ്രളയക്കെടുതിയില്‍ സഹായവുമായി യു.എ.ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നോട്ടുവന്നിരുന്നു. യു.എ.ഇ 700 കോടിയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തത്. ഇതിന് പിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്തെടുത്ത നയത്തിന്റെ പേരില്‍ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളുടെ എംബസികളെ കേന്ദ്രം ഇക്കാര്യം അറിയിക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് ഒറ്റയ്ക്ക് സാധിക്കുമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
Loading...




വിദേശസഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ദുരന്ത നിവാരണ പദ്ധതിയിലെ ആനുകൂല്യം ചൂണ്ടിക്കാണിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്തതിനെതിരെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്രത്തിനെന്നും തോമസ് ഐസക് ട്വീറ്റ് ചെയ്തു.

 
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...