'വായ്പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു; നിബന്ധനകൾ ഒഴിവാക്കണം': ധനമന്ത്രി തോമസ് ഐസക്ക്

പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കൽ നിബന്ധനയായി വന്നാല്‍ അംഗീകരിക്കില്ല. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ല.- ഐസക്ക്

News18 Malayalam | news18-malayalam
Updated: May 17, 2020, 3:51 PM IST
'വായ്പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു; നിബന്ധനകൾ ഒഴിവാക്കണം': ധനമന്ത്രി തോമസ് ഐസക്ക്
ധനമന്ത്രി തോമസ് ഐസക്
  • Share this:
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി ഉയത്തുമെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. വായ്പാ പരിധി ഉയര്‍ത്തിയതിന്റെ ഫലമായി ഭരണസ്തംഭനം സംസ്ഥാനങ്ങളില്‍ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇതിന് നിബന്ധനകൾ ഏർപ്പെടുത്തിയതിനോട് യോജിപ്പില്ലെന്നും ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ഞായറാഴ്ചത്തെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.

സംസ്ഥാനത്ത് 35,000 കോടിരൂപയുടെ വരുമാന ഇടിവ് ഈ വര്‍ഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ വായ്പാ പരിധി ഉയര്‍ത്തി പൂര്‍ണമായി കിട്ടിയാലും 18,087 കോടിയേ അധികമായി വായ്പ കിട്ടൂ. നമ്മുടെ വരുമാന ഇടിവിന്റെ പാതി മാത്രമേ നികത്താന്‍ കഴിയൂ. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി. കോമ്പന്‍സേഷന്‍ പൂര്‍ണമായും തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയുടെ ചെലവുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. അത് ഗണ്യമായി ഉയര്‍ത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ.

TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
[NEWS]
തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]

ഇതു പറയുമ്പോഴും ചില വിമര്‍ശനങ്ങള്‍ കേരള സര്‍ക്കാരിനുണ്ട്. വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിന് കേരളം എതിരാണ്.കഴിഞ്ഞ 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വായ്പ നിബന്ധന വിധേയമാക്കുന്നത് പരിഗണിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ ധനകാര്യ കമ്മീഷന്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ആ പരിഗണനാവിഷയം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് മുന്‍ഗണന അനുസരിച്ച് ചെലവാക്കാന്‍ തരുന്ന വായ്പ, ആ വായ്പ തന്നെ മുതലും പലിശയും ചേര്‍ത്ത് സംസ്ഥാനങ്ങള്‍ തിരിച്ചടയ്‌ക്കേണ്ടതാണ്. അതിന് നിബന്ധന വെക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആ നിബന്ധനകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിബന്ധനകളെ കുറിച്ച് ചര്‍ച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഏകീകൃത റേഷന്‍ കാര്‍ഡ് രാജ്യമെങ്ങും ഉപയോഗിക്കാന്‍ പോകുന്നതിനെ കുറിച്ച് കേരളത്തിന് എതിരഭിപ്രായമില്ല. ഈസ് ഒഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടണമെന്നതിലും അഭിപ്രായ വ്യത്യാസമില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ പേരില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങള്‍ കേരളത്തിന് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കാൻ നിബന്ധനയായി വന്നാല്‍ അംഗീകരിക്കില്ല. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ല.

തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കണം. വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതേയില്ല. നിയമന നിരോധനമില്ല. ഒഴിവുള്ള തസ്തികകള്‍ നികത്തുമെന്നും ഐസക് പറഞ്ഞു.

First published: May 17, 2020, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading