മലബാർ ചെമ്മീൻ കറി മുതൽ അടപ്രഥമൻ വരെ; ചൈനീസ് പ്രസിഡന്റിന്റെ മെനു

ഇതിനു പുറമെ കേരള വിഭവങ്ങളായ അടപ്രഥമനും മട്ടൻ ഉലർത്തും മെനുവിലുണ്ട്.

News18 Malayalam | news18-malayalam
Updated: October 12, 2019, 2:51 PM IST
മലബാർ ചെമ്മീൻ കറി മുതൽ അടപ്രഥമൻ വരെ; ചൈനീസ് പ്രസിഡന്റിന്റെ മെനു
xi-modi
  • Share this:
മഹാബലിപുരത്ത് എത്തിയ ചൈനീസ് പ്രസിഡന്റ് ഷീജിൻപിംഗിന്റെ തീൻമേശയിൽ ഇടംനേടി കേരള വിഭവങ്ങളും. ഷീജിൻപിംഗിന്റെ അത്താഴത്തിനുള്ള മെനുവിലാണ് കേരള വിഭവങ്ങളും ഇടംനേടിയിട്ടുള്ളത്. മലബാർ ചെമ്മീൻ കറിയാണ് ഇതിലൊന്ന്. ഇതിനു പുറമെ കേരള വിഭവങ്ങളായ അടപ്രഥമനും മട്ടൻ ഉലർത്തും മെനുവിലുണ്ട്.

also read:പ്രേതത്തെ ഭയന്ന് വനം വകുപ്പ് ജീവനക്കാർ; കാട്ടുപാതയിൽ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോ ഡ്രൈവർ 

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സുപ്രധാന വിഭവങ്ങളാണ് ഷീ ജിൻപിംഗിന് വിളമ്പുന്നത്.
ചിക്കൻ തൈരും മുളകും ചേർത്തുണ്ടാക്കുന്ന വിഭവമായ കോരി കെംപു, കറിവേപ്പില ഇട്ടുവറുത്ത മീൻ, തഞ്ചാവൂർ കോഴിക്കറി, മല്ലിയും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത ഇറച്ചി ഖേട്ടി കുഴമ്പ്, മാംസ ബിരിയാണി എന്നിവയാണ് നോൺവെജ് വിഭവങ്ങൾ.

 ബീറ്റ് റൂട്ട് വിഭവം, സാമ്പാർ, തക്കാളി രസം, പച്ച ചുണ്ടക്കായ കറി എന്നിവ വെജ് വിഭവങ്ങളിലും ഉൾപ്പെടുന്നു. പ്രഥമന് പുറമെ ബ്ലാക്ക് റൈസ് പുഡ്ഡിംഗ് കവനരസി ഹൽവ, സൗത്ത് ഇന്ത്യയിലെ സ്പെഷ്യൽ ഐസ്ക്രീം ആയ മുക്കാനി ഐസ്ക്രീം എന്നിവയിലും ഷീജിൻപിംഗിന് വിളമ്പുന്നുണ്ട്.
First published: October 12, 2019, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading