• HOME
 • »
 • NEWS
 • »
 • kerala
 • »
 • സെക്രട്ടേറിയറ്റിലെ 'പിടിയുള്ള' ഡ്രൈവര്‍ പഞ്ച് ചെയ്ത് കബഡി കളി; നിവൃത്തിയില്ലാതെ എല്ലാ ജീവനക്കാർക്കും മുന്നറിയിപ്പ്

സെക്രട്ടേറിയറ്റിലെ 'പിടിയുള്ള' ഡ്രൈവര്‍ പഞ്ച് ചെയ്ത് കബഡി കളി; നിവൃത്തിയില്ലാതെ എല്ലാ ജീവനക്കാർക്കും മുന്നറിയിപ്പ്

ദീര്‍ഘകാലമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ വാഹനം ഓടിക്കുന്ന ഇദ്ദേഹത്തിന് എതിരെ നിരവധി പരാതികള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു

 • Share this:

  തിരുവനന്തപുരം: ജോലിക്ക് ഹാജരാകാതെ കബഡി കളിച്ചു നടന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിലെ ഡ്രൈവർക്ക് പിടിവീണു. എന്നാൽ സിപിഎം അനുകൂല സംഘടനയായ കെ എസ് ഇ യുടെ സജീവ പ്രവർത്തകനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ജീവനക്കാർക്കെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഡീഷണൽ ചീഫ് സെക്രട്ടറി. പഞ്ച് ചെയ്ത ശേഷം സ്ഥിരമായി ജോലിക്ക് ഹാജരാകാതെ സെക്രട്ടറിയേറ്റ് സ്പോര്‍ട്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകകയാണ് ഈ ഡ്രൈവറെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

  ആവശ്യമെങ്കില്‍ ഇത്തരം ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കാനും മടിക്കേണ്ടതില്ലെന്നാണ് പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നത്. വിമുക്ത ഭടനായ ഉദ്യോഗസ്ഥൻ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പില്‍ ഡ്രൈവറായി ജോലിക്ക് കയറിയത്. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി തരപ്പെടുത്തിയ ഇദ്ദേഹം രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ സ്ഥിരപ്പെട്ടു.

  Also Read- ഒരു കോടി രൂപ നഷ്ടപരിഹാരം; സ്വപ്‌ന സുരേഷിന് എം.വി. ഗോവിന്ദൻ വക്കീല്‍ നോട്ടിസ് അയച്ചു

  ജോലിയില്‍ സ്ഥിരപ്പെട്ടതിന് ശേഷം സിപിഎം അനുകൂല സംഘടനയായ കെഎസ്ഇഎ യുടെ സജീവ പ്രവര്‍ത്തകനായി മാറുകയും അവരുടെ കായിക വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. കബഡിയാണ് കായിക ഇനം എങ്കിലും ഏത് സ്പോര്‍ട്സ് മീറ്റ് നടന്നാലും അതിന്റെ പരിശീലകനായും പങ്കാളിയായും ഇയാളെ സംഘടന തന്നെ നിയോഗിക്കാറുണ്ട്. പല ദേശീയ മീറ്റുകളിലും സെക്രട്ടറിയേറ്റ് സ്പോര്‍ട്സ് വിഭാഗത്തിന്റെ പരിശീലകനായി പോകാറുമുണ്ട്. ഇദ്ദേഹത്തിന്റെ നിരുത്തരവാദപരമായ രീതികളെ കുറിച്ച് പല കായിക താരങ്ങളും പരാതിപ്പെട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവയെല്ലാം ഒതുക്കി.

  ദീര്‍ഘകാലമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ വാഹനം ഓടിക്കുന്ന ഇദ്ദേഹത്തിന് എതിരെ നിരവധി പരാതികള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. മാസത്തില്‍ ഒരു തവണ പോലും ഇദ്ദേഹത്തിന്റെ ‘സേവനം’ സർക്കാരിന് ലഭിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ടിയാന്റെ സ്വാധീനം അതിനെയെല്ലാം മറികടന്നു. പക്ഷേ എന്തെങ്കിലും നടപടി അനിവാര്യമാണെന്ന വിലയിരുത്തലുണ്ടായി.

  Also Read- ‘മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ റിയാസ് ആക്ഷേപിക്കണ്ട; നിയമസഭയിൽ നടക്കുന്നത് കുടുംബ അജണ്ട’: വി.ഡി. സതീശൻ

  തുടർന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ‘കീഴ്ജീവനക്കാരെല്ലാം ജോലി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കൃത്യവിലോപം കാണിക്കുന്നവരുടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ മേലുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും’ പൊതുവിൽ വ്യക്തമാക്കി പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കുമായി കത്ത് നല്‍കിയത്.

  Published by:Rajesh V
  First published: