നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പ്രവാസികൾക്ക് മുന്നിൽ കൊട്ടിയടച്ച അതിർത്തി സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കായി തുറന്നു': ചോദ്യങ്ങളുമായി എം.കെ.മുനീർ

    'പ്രവാസികൾക്ക് മുന്നിൽ കൊട്ടിയടച്ച അതിർത്തി സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കായി തുറന്നു': ചോദ്യങ്ങളുമായി എം.കെ.മുനീർ

    സീസറിന്റെ ഭാര്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന് അതീതമാകാൻ ..7 ദിവസമായിട്ടും എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

    M.K.Muneer

    M.K.Muneer

    • Share this:
    കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ച മലയാളിക്ക് മുൻപിൽ അതിർത്തി അടച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ സ്വർണ കടത്തു കേസിലെ പ്രതികൾക്ക് രക്ഷപ്പെടുവാൻ അതിർത്തി തുറന്ന് നൽകിയതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. തൻ്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മുനീർ ഈ കാര്യങ്ങൾ പങ്കുവെച്ചത്.
    TRENDING:Gold Smuggling Case| BREAKING | ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും [NEWS]Gold Smuggling Case | സ്വപ്ന എങ്ങനെ അതിർത്തി കടന്നു? കേരള പൊലീസ് എന്തുകൊണ്ട് കേസെടുത്തില്ല?രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]
    ആറു ചോദ്യങ്ങൾ ഉന്നയിച്ചുള്ള ഫേസ് ബുക്ക് കുറിപ്പിനൊപ്പം ലോക്ക് ഡൗൺ കാലത്ത് അതിർത്തികൾ അടച്ച് പൂട്ടിയതിൻ്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

    ഫേസ് ബുക്കിലൂടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഇങ്ങനെയാണ്

    1. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്ന് എങ്ങനെ സ്വർണക്കടത്തു കേസിലെ കുറ്റാരോപിതർ പുറത്തുപോയി?

    2. സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകൾ എങ്ങനെ അവർക്കായി തുറക്കപ്പെട്ടു?

    3. കൊറോണയുടെയും ലോക്ക് ഡൗണിന്റെയും മറവിൽ സാധാരണ ജനങ്ങളെ റോഡിൽ തടയുന്ന പോലീസ് എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല?

    4. കർണാടക അതിർത്തി കടന്ന് ബാംഗ്ലൂരിൽ എത്താൻ കർണാടകത്തിൽ ഇവർക്ക് വേണ്ടി പ്രവർത്തിച്ചത് ആര്?

    5. എയർ ഇന്ത്യ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ യാതൊരു അന്വേഷണവും നാളിതുവരെ നടത്താതെ ഇന്ന് എന്തിനായിരിക്കും ക്രൈംബ്രാഞ്ച് ഐജി ഡിജിപിക്ക് കത്ത് നൽകിയത്?

    6. സീസറിന്റെ ഭാര്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന് അതീതമാകാൻ ..7 ദിവസമായിട്ടും എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?
    Published by:Asha Sulfiker
    First published:
    )}