നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിളിക്കുമ്പോൾ ബാഗേജിൽ സ്വർണ്ണമുണ്ടെന്ന് അറിയില്ലായിരുന്നു; സ്വർണക്കടത്ത് നിറം പിടിപ്പിച്ച നുണ;' സ്വപ്ന

  'വിളിക്കുമ്പോൾ ബാഗേജിൽ സ്വർണ്ണമുണ്ടെന്ന് അറിയില്ലായിരുന്നു; സ്വർണക്കടത്ത് നിറം പിടിപ്പിച്ച നുണ;' സ്വപ്ന

  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ വിരോധത്തിന് തന്നെ 'ബലിയാടാ'ക്കുകയായിരുന്നുവെന്നും സ്വപ്ന

  swapna suresh

  swapna suresh

  • Share this:
  സ്വർണ്ണക്കടത്തിൽ എൻ.ഐ.എ., കസ്റ്റംസ് എന്നിവർ പടച്ചുവിടുന്നത് വർണ്ണപ്പകിട്ടുള്ള നുണക്കഥയെന്നാണ് കൊച്ചി എൻ.ഐ.എ. ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നത്. കസ്റ്റംസിലെത്തിയ കാർഗോ വിട്ടുകിട്ടാൻ വൈകിയപ്പോൾ യു. എ. ഇ കോൺസുലേറ്റിലെ അറ്റാഷെ തന്നെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് ജൂൺ 30 ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ രാമമൂർത്തിയെ വിളിക്കുന്നത്. കോവിഡ് 19 പ്രോട്ടോകോൾ ഉളളതുകൊണ്ടാണ് കാർഗോ വൈകുന്നതെന്ന് കമ്മീഷണർ മറുപടിയും നൽകി. വിളിക്കുമ്പോൾ കാർഗോയിൽ സ്വർണ്ണമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

  കസ്റ്റംസിൽ സ്വാധീനം ചെലുത്തി ബാഗ് വിട്ടുകിട്ടാൻ ശ്രമിച്ചു എന്നാണ് തനിക്കെതിരെ മാധ്യമങ്ങൾ പറയുന്നത്. യഥാർത്ഥത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ വിരോധത്തിന് തന്നെ 'ബലിയാടാ'ക്കുകയായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകൾ അറിയാവുന്നതുകൊണ്ടും വിദേശത്തെ ജോലി പരിചയം ഉള്ളതുകൊണ്ടുമാണ് യു.എ.ഇ. കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറിയായി ജോലി ലഭിച്ചതെന്നും സ്വപ്ന പറയുന്നു.TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]

  യു.എ.പി.എ 15, 16, 17 വകുപ്പുകൾ പ്രകാരമാണ് തനിക്കെതിരെ എൻ.ഐ.എ.കേസ് എടുത്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ മാത്രമേ ഈ വകുപ്പ് അനുസരിച്ച് കേസ് എടുക്കാൻ കഴിയൂ. എഫ്.ഐ.ആർ, റിമാൻ്റ് റിപ്പോർട്ട് എന്നിവയിൽ താൻ ചെയ്ത കുറ്റത്തെക്കുറിച്ച് പരാമർശമില്ല.തീവ്രവാദത്തിന് രാജ്യത്തിൻ്റെ കറൻസിയോ നാണയമോ ഉപയോഗിക്കുമ്പോൾ മാത്രമേ യു.എ.പി.എ. അനുസരിച്ച് കേസ് എടുക്കാൻ സാധിക്കൂ.

  തീവ്രവാദത്തിനായി രൂപ അച്ചടിക്കൽ, കടത്തൽ, വിതരണം എന്നിവയാണ് യു.എ.പി.എ പതിനഞ്ചാം വകുപ്പിൽ പറയുന്നത്. ഇതൊന്നും താൻ ചെയ്തിട്ടില്ല. തൻ്റെ കൈയ്യിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടില്ല. ബാഗേജ് തൻ്റെ പേരിൽ ആയിരുന്നില്ല.താൻ അല്ല ബാഗേജ് അയച്ചിട്ടുമില്ല. എന്നിട്ടും സാങ്കൽപ്പിക കഥയുടെയും ഊഹാപോഹങ്ങളുടെയും  അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതെന്നും സ്വപ്ന പറയുന്നു.

  ജാമ്യാപേക്ഷ 24 ന് പരിഗണിക്കും. അന്നു തന്നെ കസ്റ്റംസ് ഇവരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.
  Published by:Asha Sulfiker
  First published:
  )}