കൊച്ചി: സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസ് പ്രതി ചേർത്ത പ്രതി സ്വപ്ന സുരേഷ് നൽകിയ മുൻ കൂർ ജാമ്യപേക്ഷ ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമോയെന്ന ചർച്ച നിയമവൃത്തങ്ങളിൽ സജീവമാകുന്നു. എൻ ഐ എ കേസെടുത്തതോടെയാണ് ഹൈക്കോടതിക്ക് നേരിട്ട് ജാമ്യപേക്ഷ പരിഗണിക്കാനാകുമോ എന്ന വാദം ഉയരുന്നത്. കസ്റ്റംസ് തന്നെ പ്രതി ചേർത്തതെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് മുൻകൂർ ജാമ്യം തേടുന്നതെന്ന് സ്വപ്ന ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷ പരിഗണിച്ച വെള്ളിയാഴ്ചയാണ് എൻ ഐ എ, എഫ് ഐ ആർ എടുത്തതായി അറിയിച്ചത്. ഇതോടെ ഹൈക്കോടതിക്ക് എൻ ഐ എ എടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കാൻ നിയമപരമായി അധികാരമില്ലെന്ന വാദം കേന്ദ്രം ഉന്നയിച്ചു. എൻ ഐ എ ആക്ട് പ്രകാരം എൻഐ എ പ്രത്യേക കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകേണ്ടതെന്നും കേന്ദ്ര സർക്കാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Also Read-
Kerala Gold Smuggling | വ്യാജ സർട്ടിഫിക്കറ്റിൽ സ്വപ്നയ്ക്ക് നിയമനം; പ്രൈസ്വാട്ടര്ഹൗസ് കൂപ്പേഴ്സിനോട് ഐ.ടി. വകുപ്പ് വിശദീകരണം തേടി
2014 ലെ മമ്മൂക്കി തലങ്ങാടി മഹമൂദ് Vs സ്റ്റേറ്റ് ഓഫ് കേരളാ കേസിൽ എൻഐഎ പ്രത്യേക കോടതിയാണ് എൻഐ എ എടുത്ത കേസിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കേണ്ടതെന്ന വിധിയുള്ളതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ സൂചിപ്പിക്കുന്നു. ഇത് തന്നെയാണ് എൻ ഐ എ അഭിഭാഷകനും സൂചിപ്പിച്ചത് എന്നാൽ എൻഐ കേസെടുക്കുന്നതിന് മുൻപ് കസ്റ്റംസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയതെന്നും ആ കേസ് ഹൈകോടതിക്ക് പരിഗണിക്കാമെന്ന മറുവാദവും മുണ്ട്.
Also Read-
സ്വപ്ന സുരേഷ് ഒരാഴ്ചയായി എവിടെ? പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി
കസ്റ്റംസ് എടുത്ത കേസിൽ മാത്രമാണ് സ്വപ്ന 'മുൻകൂർ ജാമ്യം തേടിയിട്ടുള്ളത്. അതിനാൽ ഈ അപേക്ഷ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കസ്റ്റംസ് പ്രതി ചേർത്ത കേസിൽ മുൻകൂർ ജാമ്യം എൻ ഐ എ കോടതിയിൽ നൽകാനാവില്ലല്ലോ എന്ന മറുചോദ്യവും ഇവർ ഉയർത്തുന്നു.
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
സ്വർണ്ണ ക്കടത്ത് നടത്തിയ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണം ആവശ്യമാണെന്നാണ് എൻ ഐ എയുടെ എഫ് ഐ ആർ പറയുന്നത്. ആയതിനാൽ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും എൻ ഐ എ ആവശ്യപ്പെടുന്നു. സ്വർണ്ണ കള്ളക്കടത്ത് നടത്തി എന്നതല്ല, ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കണ്ടെത്തിയതായി എൻ ഐ എ യും പറയുന്നില്ല. അതിനാൽ എൻഐ എ കോടതിയിൽ പോലും കേസിലെ പിഴവുകൾ ചോദ്യം ചെയ്യപ്പെടാം.
കസ്റ്റസ് എടുത്ത കേസിൽ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിച്ചാലും സ്വപ്നക്ക് എൻ ഐ എ കോടതിയിലും മുൻകൂർ ജാമ്യത്തിനായി സമീപിക്കേണ്ടി വരും. അതല്ലങ്കിൽ എൻ ഐ എയും കസ്റ്റംസും കേസെടുത്ത ഘട്ടത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കീഴങ്ങുക മാത്രമാണ് സ്വപ്നക്ക് മുന്നിലുള്ള നിയമവശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.