നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling | കസ്റ്റംസിലെ വിവാദ സ്ഥലമാറ്റം; ലക്ഷ്യം സ്വർണ കള്ളക്കടത്ത് കേസോ?

  Kerala Gold Smuggling | കസ്റ്റംസിലെ വിവാദ സ്ഥലമാറ്റം; ലക്ഷ്യം സ്വർണ കള്ളക്കടത്ത് കേസോ?

  42 പേരാണ് സ്ഥലംമാറ്റ പട്ടികയിൽ ഉള്ളത്. ഇതിൽ പത്തോളം പേർ അന്വേഷണ സംഘവുമായി പരോക്ഷമായി സഹകരിക്കുന്നവരാണ്.

  news18

  news18

  • Share this:
  കൊച്ചി: കസ്റ്റംസിലെ സ്ഥലം മാറ്റം വിവാദത്തിൽ. സ്വർണ്ണക്കടത്തു അന്വേഷിക്കുന്ന സംഘത്തിൽ പെട്ടവരെയും സ്ഥലം മാറ്റിയതോടെയാണ് ഉത്തരവ് വിവാദമായത്. എന്നാൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സ്വർണക്കടത്തു അന്വേഷണത്തെ ബാധിക്കില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.  അന്വേഷണവുമായി നിലവിൽ ബന്ധപ്പെടുന്ന  ഉദ്യോഗസ്ഥരുടെ  സ്ഥലം മാറ്റം   ഉണ്ടാകില്ല.

  കള്ളകടത്ത് പിടിച്ച തിരുവനന്തപുരം കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണർ പി എസ് രാമസ്വാമി അടക്കമുള്ള ഉദോഗസ്ഥർ  സ്ഥലംമാറ്റ പട്ടികയിലുണ്ട്.  അന്വേഷണ സംഘത്തിൽ ഇല്ലെങ്കിലും ഇദ്ദേഹം വിവരങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക സ്ഥാനത്തുണ്ട്.  സ്ഥലമാറ്റം വിവാദമായ സാഹചര്യത്തിൽ രാമസ്വാമിയോട് തൽസ്ഥാനത്തു തുടരാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

  TRENDING:ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ ... സുരേഷ് തിരിഞ്ഞു നോക്കി; അതാ മുറ്റത്ത് മൈനകൾ; മൈനകളുടെ കളിതോഴനായി സുരേഷ് [PHOTOS]കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ [NEWS]മൈലുകൾ താണ്ടി കുപ്പിയിലെത്തിയ സന്ദേശം; എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
  [NEWS]

  സ്ഥലംമാറ്റ ഉത്തരവിനെതിരെ കസ്റ്റംസിൽ തന്നെ ശക്തമായ എതിർപ്പുണ്ട്.  ഉത്തരവിനെ എതിർത്തു കസ്റ്റംസ് പ്രിവന്റീവ് ചീഫ് കമ്മീഷണർ സുമിത് കുമാർ തന്നെ രംഗത്ത് വന്നു. കസ്റ്റംസിലെ ഉന്നതരെ അദ്ദേഹം തന്റെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

  ഇതേ തുടർന്നാണ് രാമസ്വാമിയുടെ കാര്യത്തിലടക്കം പുനർവിചിന്തനം ഉണ്ടായത്. 42 പേരാണ് സ്ഥലംമാറ്റ പട്ടികയിൽ ഉള്ളത്. ഇതിൽ പത്തോളം പേർ അന്വേഷണ സംഘവുമായി പരോക്ഷമായി സഹകരിക്കുന്നവരാണ്.

  സ്ഥലമാറ്റം നടപ്പായാൽ അന്വേഷണ സംഘത്തെ തന്നെ പൊളിക്കുന്ന രീതിയാകുമെന്നു കസ്റ്റംസിനകത്തു തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സ്ഥലമാറ്റം  സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. കൊച്ചി കസ്റ്റംസ് കമ്മീഷണർ മുഹമ്മദ്‌ യൂസഫാണ്‌ സ്ഥലമാറ്റ ഉത്തരവിറക്കിയത്.
  Published by:Naseeba TC
  First published:
  )}