Kerala Gold Smuggling| സാമൂഹിക അകലം പാലിച്ച് യൂത്ത് കോൺഗ്രസിൻ്റെ 'പ്രൊട്ടസ്റ്റ് സ്ക്വയർ' സമരം

പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തീർത്ത ചതുരത്തിനുള്ളിൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നിന്നായിരുന്നു പ്രവർത്തകർ എത്തിയത്.

News18 Malayalam | news18-malayalam
Updated: July 11, 2020, 7:37 PM IST
Kerala Gold Smuggling| സാമൂഹിക അകലം പാലിച്ച് യൂത്ത് കോൺഗ്രസിൻ്റെ 'പ്രൊട്ടസ്റ്റ് സ്ക്വയർ' സമരം
youth congress
  • Share this:
കൊച്ചി:കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ സമരങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെ സാമൂഹിക അകലം പാലിച്ചുള്ള സമരവുമായി യൂത്ത് കോൺഗ്രസ്. പ്രൊട്ടസ്റ്റ് സ്ക്വയർ തീർത്തായിരുന്നു എറണാകുളത്തെ പ്രതിഷേധം.

സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കായിരുന്നു മാർച്ച്. സമരത്തെ നേരിടാൻ പൊലീസും ഒരുങ്ങി. സമരക്കാർ എത്താറായതോടെ റോഡും കെട്ടിയടച്ചു. സമരക്കാരെ നേരിടാൻ കാത്തു നിന്ന പൊലീസിന് മുന്നിലേക്ക് പ്രവർത്തകർ എത്തിയതാവട്ടെ സ്വയം പ്രതിരോധം തീർത്ത്.

പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തീർത്ത ചതുരത്തിനുള്ളിൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നിന്നായിരുന്നു പ്രവർത്തകർ എത്തിയത്.  പിന്നെ ഉയർന്നത് പതിവ് പോലെ മുദ്രാവാക്യം വിളി. ഉത്ഘാടനം കഴിഞ്ഞു. പിന്നെ പ്രതീക്ഷിക്കുക ബാരിക്കേട് മറിയ്ക്കലും ലാത്തി വീശലും ജലപീരങ്കി പ്രയോഗിക്കലുമൊക്കെ. എന്നാൽ അതൊന്നും ഉണ്ടായില്ല.
TRENDING:Covid19|പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയം പ്രതിരോധം; സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ
[PHOTO]
പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം
[PHOTO]
Covid 19 | സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക്
[NEWS]

പ്രവർത്തകർ വന്നത് പോലെ തന്നെ മടങ്ങി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുക്കേണ്ട വരെ നേരെത്തെ ഫോണിലൂടെ അറിയിച്ചിരുന്നു. 40 ലധികം പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തതും.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് സമരം ഉത്ഘാടനം ചെയ്തത്.
Published by: Gowthamy GG
First published: July 11, 2020, 7:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading