HOME /NEWS /Kerala / തുലാവർഷം ഇത്തവണ നിരാശപ്പെടുത്തിയില്ല; കേരളത്തിൽ 27% അധിക മഴ

തുലാവർഷം ഇത്തവണ നിരാശപ്പെടുത്തിയില്ല; കേരളത്തിൽ 27% അധിക മഴ

rain sannidhanam

rain sannidhanam

ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഇക്കുറി തുലാവർഷം കനിഞ്ഞു. 27 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കാസർഗോഡ് (81%) കണ്ണൂർ (63%) കൂടുതൽ തുലാവർഷം മഴ ലഭിച്ച ജില്ലകളിൽ മുന്നിൽ.

    എന്നാൽ, ഇടുക്കി( -10%), കൊല്ലം (-3%), തിരുവനന്തപുരം (-3%) എന്നീ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്.

    സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    എന്നാൽ, ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു.

    'ന്യൂനമർദ്ദം' ആണ് താരം

    അറബിക്കടലിൽ തുടർച്ചയായി രൂപപ്പെട്ട ന്യൂനമർദ്ദം ആണ് ഇത്തവണ കേരളത്തിൽ നേട്ടമായത്. ഒക്ടോബറിൽ  രൂപപ്പെട്ട ന്യൂനമർദ്ദം മഴ അളവ് വർധിപ്പിച്ചു. പതിവിന് വ്യത്യസ്തമായി വടക്കൻ ജില്ലകളിൽ  കൂടുതൽ മഴ ലഭിക്കാൻ കാരണവും ഇതു തന്നെ. കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച 10 മത്തെ തുലാവർഷമാണ് 2019ലേത്. 2010ലാണ് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച തുലാവർഷം (829.4 mm).

    First published:

    Tags: Monsoon, Monsoon in Kerala