ഇന്റർഫേസ് /വാർത്ത /Kerala / പ്ലാസ്റ്റിക്ക് നിരോധനം മറികടക്കാൻ വ്യാജൻമാർ; പുതിയ നിർദ്ദേശവുമായി സർക്കാർ

പ്ലാസ്റ്റിക്ക് നിരോധനം മറികടക്കാൻ വ്യാജൻമാർ; പുതിയ നിർദ്ദേശവുമായി സർക്കാർ

News18 Malayalam

News18 Malayalam

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം എന്തൊക്കെ ഉപയോഗിക്കാം, ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശമാണ് പുറത്തിറക്കിയിരിക്കുന്നത്

  • Share this:

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പിലായതോടെ പ്ലാസ്റ്റിക്കിന് പകരം എന്ന പേരിൽ നിരവധി ഉൽപ്പന്നങ്ങളാണ് മാർക്കറ്റിൽ എത്തുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദവുമായി  പുതിയ ഉല്പന്നങ്ങളുമായി നിരവധിപേർ സർക്കാരിനു മുന്നിൽ എത്തി. എന്നാൽ ഇവയിൽ അധികവും പ്ലാസ്റ്റിക്കിനെക്കാൾ മാരകമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. പ്ലാസ്റ്റിക്കിന് പകരം എന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ പുതിയ മാർഗനിർദേശം ഇറങ്ങിയിരിക്കുകയാണ് സർക്കാർ.

പ്ലാസ്റ്റിക് നിരോധനം എന്ന വലിയ ദൗത്യം ഏറെക്കുറെ ഭംഗിയായി സംസ്ഥാനത്തിന് നടപ്പിലാക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം എന്തൊക്കെ ഉപയോഗിക്കാം, ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരം തുണിയിലും കടലാസിലും തീർത്ത ബദൽ ഉൽപ്പന്നങ്ങൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.

അവയിൽ ചിലത് ഇങ്ങനെ..

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

( നിരോധിത ഉൽപ്പന്നവും ബ്രാക്കറ്റിൽ പകരം ഉപയോഗിക്കാവുന്ന പരിസ്ഥിതിസൗഹൃദ വസ്തുവും ) 1. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ - ( കടലാസിലെ തുണിയിലോ തീർത്ത ബാഗുകൾ)2. സൽക്കാരങ്ങളിൽ മേശവിരിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ - ( കടലാസ് ഷീറ്റുകൾ)3. ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾ, പ്ലേറ്റുകൾ - (കടലാസ് കപ്പുകളോ, ഗ്ലാസിലോ, സ്റ്റീലിലോ തീർത്ത ഉൽപന്നങ്ങൾ )4. പച്ചക്കറി, പഴം പാക്ക് ചെയ്യുന്ന കവർ - (കടലാസ് അല്ലെങ്കിൽ തുണി ബാഗുകൾ)5. 500 ml ൽ താഴെയുള്ള വെള്ള കുപ്പികൾ - ( പകരം ഉൽപന്നമില്ല)

First published:

Tags: Ban on Plastic, Kerala govenrment, Kerala plastic ban, Plastic ban