• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല വിമാനത്താവളം: പണം നല്‍കി ഭൂമി ഏറ്റെടുത്താൽ വരുന്നത് വൻ തിരിച്ചടി

ശബരിമല വിമാനത്താവളം: പണം നല്‍കി ഭൂമി ഏറ്റെടുത്താൽ വരുന്നത് വൻ തിരിച്ചടി

Sabarimala Airport | ഒറ്റനോട്ടത്തില്‍ വളരെ മികച്ച നീക്കമെന്ന് തോന്നുന്ന സര്‍ക്കാര്‍ തീരുമാനത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഭൂമി ഏറ്റെടുക്കല്‍ നിയമം ഉപയോഗിച്ച് കോടതിയിലാണ് പണം കെട്ടിവയ്ക്കുക. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരനായ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദങ്ങളെ സിവില്‍ കേസിലൂടെ എതിര്‍ക്കുക,കോടതിയില്‍ ജയിച്ചാല്‍ പണം സര്‍ക്കാരിന് തിരികെ ലഭിക്കും.ഇതാണ് പദ്ധതി . എന്നാൽ ഒറ്റനോട്ടത്തില്‍ വളരെ മികച്ച നീക്കമെന്ന് തോന്നുന്ന സര്‍ക്കാര്‍ തീരുമാനത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത.

ഭൂമി തര്‍ക്കക്കേസുകളെയെല്ലാം ബാധിക്കും

സ്വന്തം ഭൂമി പണം നല്‍കി വാങ്ങേണ്ടിവരുന്നുവെന്നതാണ് സര്‍ക്കാരിന്റെ നിലവിലെ അവസ്ഥ.വിമാനത്താവള നിര്‍മ്മാണനീക്കം വേഗത്തിലാക്കാനാണ് ഈ വഴിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.പക്ഷേ സിവില്‍കേസില്‍ പരാജയപ്പെട്ടാല്‍ കെട്ടിവച്ച പണം കൈയ്യേറ്റക്കാരന് സ്വന്തമാകും. കാരണം ഭൂമി തര്‍ക്കകേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് സമീപകാല അനുഭവം.ചെറുവള്ളി കേസിലും മറിച്ചൊരു അനുഭവമുണ്ടാകാനുള്ള സാദ്ധ്യതയില്ലന്ന് നിയമവിദഗ്ധരും ചൂണ്ടികാട്ടുന്നു.അങ്ങനെയെങ്കില്‍ കേസില്‍പെട്ട വിപണനസാദ്ധ്യതയില്ലാത്തസ്ഥലം സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുന്നതിലൂടെ ഏറ്റവും നേട്ടം കൊയ്യുന്നത് ബിലീവഴ്‌സ് ചര്‍ച്ച് തന്നെയായിരിക്കും. ഫലത്തില്‍ ഈ നീക്കം ബാധിക്കുക,ചെറുവള്ളി തര്‍ക്കകേസിനെ മാത്രമായിരിക്കില്ല.മിച്ചഭൂമിയായി കണ്ടെത്തി സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്ന എല്ലാ ഭൂമികേസുകളേയും ഇത് ബാധിക്കും. കൈവശക്കാര്‍ ഈ പഴുത് ആയുധമാക്കിയാല്‍ മിച്ചഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെല്ലാം പ്രതിസന്ധിയിലാവും.

സര്‍ക്കാരിനു മുന്നിലുണ്ടായിരുന്ന സാധ്യതകൾ

ഭൂമിഏറ്റെടുക്കല്‍ നിയമം പ്രയോഗിച്ച് കോടതിയില്‍ പണം കെട്ടിവയ്ക്കുന്നതിന് പകരം നിരവധി വഴികള്‍ സര്‍ക്കാരിനുണ്ടായിരുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

1. ഭൂമി ഒഴിപ്പിക്കല്‍ നിയമത്തില്‍ ഭേദഗതി
ഭൂമി ഒഴിപ്പിക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഭൂമി സര്‍ക്കാരിന് സ്വന്തമാക്കാമായിരുന്നു.അങ്ങനെയെങ്കില്‍ ഭൂമി തങ്ങളുടേതെന്ന് തെളിയിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് രേഖകള്‍ ഹാജരാക്കേണ്ടിവരുമായിരുന്നു.ഈ സാദ്ധ്യത സര്‍ക്കാരിനെ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് പോയില്ല.

2 . എം ജി രാജമാണിക്യം സമിതിക്ക് പകരം സമിതി
ഹൈക്കോടതി എം ജി രാജമാണിക്യം റിപ്പോര്‍ട്ട് അസാധുവാക്കിയത് ആ സമിതിക്ക് പട്ടയം റദ്ദാക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു.പകരം മറ്റൊരു സമിതിയെ നിയോഗിച്ച് നടപടിയെടുക്കാനും സര്‍ക്കാരിന് വഴിയുണ്ടായിരുന്നു.

TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിലപാട്

കേരള ഹൈക്കോടതിയുടെയും, സുപ്രീംകോടതിയുടെയും വിധികള്‍ പ്രകാരം നിലവില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് തന്നെയാണെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിലപാട്.സഭ വിമാനത്താവളത്തിന് എതിരല്ല, വിമാനത്താവളം വരുന്നതിനെ എന്നും സ്വാഗതം ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. ഉടമസ്ഥവകാശം അംഗീകരിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചക്കും സഭ തയ്യാറാണ്.എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി ചേരുന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും സഭ വക്താവ് വ്യക്തമാക്കി.

Published by:Chandrakanth viswanath
First published: